കൗമാരക്കാരായ കമിതാക്കളെ നാടുവിടാന്‍ പ്രേരിപ്പിച്ച കേസില്‍ യുവാവിനെതിരേ കേസ്
ആര്‍പ്പൂക്കര: പ്രായപൂര്‍ത്തിയാകാത്ത കമിതാക്കളെ നാടുവിടാനും, ഒളിവില്‍ താമസിപ്പിച്ച് ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത യുവദമ്പതികളില്‍ ഭര്‍ത്താവിനെതിരേ ഗാന്ധിനഗര്‍ പൊലിസ് കേസെടുത്തു. ഗാന്ധിനഗര്‍ പോലിസ്‌സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട വിഷ്ണു (24) നെതിരേയാണ്, കുട്ടികക്കെതിരേ ലൈംഗിക അതിക്രമ പ്രേരണനല്‍കുന്ന വകുപ്പുകള്‍ ചുമത്തി പൊലിസ് കേസെടുത്തത്. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റുചെയ്തു.
കുട്ടികളെ ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുന്നതിനെതിരേ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസാണിതെന്ന് എസ്‌ഐ എം ജെ അരുണ്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. പ്രതിയുടെ അയല്‍വാസിയായ 17 കാരനും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 15 കാരിയും പ്രണയത്തിലായിരുന്നു. ഈ പ്രണയത്തിന് പ്രതി ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. പ്രതിയുടെ ബന്ധുക്കള്‍ രാജസ്ഥാനില്‍ ഉണ്ടെന്നും അവിടെ പോയി ഒളിച്ചുതാമസിക്കുന്നതിന് സൗകര്യം ചെയ്തു കൊടുക്കാമെന്നും കമിതാക്കള്‍ക്ക് പ്രതി വാഗ്ദാനം നല്‍കി. അവിടെ പോകുന്നതുവരെ എറണാകുളത്ത് ഒരു ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നതിനായി സൗകര്യം ചെയ്തുകൊടുക്കാമെന്ന ഉറപ്പില്‍ പെണ്‍കുട്ടിയുടെ സ്വര്‍ണമോതിരം, കമ്മല്‍ ഇവ വാങ്ങി പണയം വെച്ചു.
തുടര്‍ന്ന് ഒരു ഓട്ടോയില്‍ പ്രതിയും ഭാര്യയും കമിതാക്കളും കൂടി ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തി കുട്ടികള്‍ക്ക് ലോഡ്ജില്‍ മുറിയെടുത്തു കൊടുത്തശേഷം ഇവര്‍ നാട്ടിലേക്ക് മടങ്ങി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ഗന്ധിനഗര്‍ പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."