കിഴക്കോത്ത് പള്ളി മഖാം ആണ്ടുനേര്‍ച്ച ഇന്ന് സമാപിക്കും
കൊടുവള്ളി: 700 വര്‍ഷത്തോളം പഴക്കമുള്ള കിഴക്കോത്ത് ജുമാ മസ്ജിദില്‍ ഈ വര്‍ഷത്തെ ആണ്ടണ്ട് നേര്‍ച്ചക്ക് ഇന്ന് സമാപനമാകും. ഡിസംബര്‍ 30 ന് തുടങ്ങിയ നേര്‍ച്ചയുടെ ഭാഗമായി ദിക്റ്-ദുആ മജ്ലിസ്സ്, മൗലിദ് പാരായണം, മതപ്രഭാഷണം എന്നിവ നടന്നു. സയ്യിദ് അലവിക്കോയ തങ്ങള്‍ കാടാമ്പുഴ, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, അബ്ദുല്‍ ബാരി ബാഖവി, എന്‍. അബ്ദുള്ള മുസ്ലിയാര്, മൊയ്തീന് കുട്ടി മുസ്ലിയാര്, ഇബ്രാഹിം മുസ്ലിയാര്, ഇസ്മായില്‍ ഫൈസി, മുഹമ്മദ് ബാഖവി വാവാട്, അസ്ലം ബാഖവി പാറന്നൂര്‍ എന്നിവര്‍ വിവിധ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ഇന്ന് രാവിലെ 7 മണി മുതല്‍ നടക്കുന്ന അന്നദാനത്തോടെയാണ് നേര്‍ച്ചക്ക് സമാപനമാകുന്നത്. ഇസ്ലാം മത പ്രബോധനത്തിനായി അറേബ്യയില്‍ നിന്ന് കേരളത്തിലെത്തിയ പേര് വ്യക്തമല്ലാത്ത വലിയ്യിന്റെ ഖബറിടം ഉള്‍ക്കൊള്ളുന്ന കിഴക്കോത്ത് ജുമാ മസ്ജിദ് കേരളത്തിലെ തന്നെ പഴക്കം ചെന്ന മുസ്ലിം ആരാധനാലയങ്ങളില്‍ ഒന്നാണ്. ശംസുല്‍ ഉലമ ഇ.കെ.അബൂബക്കര്‍ മുസ്ലിയാര്, കണ്ണിയത്ത് ഉസ്താദ്, സി.എം വലിയുള്ളാഹി, ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര് തുടങ്ങിയ പ്രമുഖര്‍ വിവിധ കാലങ്ങളില്‍ കിഴക്കോത്ത് പള്ളി നേര്‍ച്ചക്ക് കാര്‍മ്മികത്വം വഹിച്ചിട്ടുണ്ടണ്ട്. അന്നദാനത്തിനുള്ള വിഭവങ്ങള്‍ ശേഖരിച്ചു കൊണ്ടണ്ടുള്ള വരവ് ഇന്നലെ പള്ളിയിലെത്തി. കൊടുവള്ളി, കിഴക്കോത്ത് എന്നിവടങ്ങളിലെ വീടുകളില്‍ നിന്ന് ശേഖരിച്ച നാളികേരം, പച്ചക്കായ, ചേന, ചേമ്പ്, മാങ്ങ, പപ്പായ, ചക്ക, കപ്പ, കാച്ചില്, നാടന്‍ കോഴികള്‍ തുടങ്ങിയവയാണ് പള്ളിയിലെത്തിച്ചത്. മഹല്ല് കമ്മിറ്റി ഭാരവാഹികളുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ വരവിനെ പള്ളിക്കവാടത്തില്‍ വച്ച് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് നടന്ന മഖാം സിയാറത്തിന് ഖത്തീബ് സയ്യിദ് അലവിക്കോയ തങ്ങള്‍, അബ്ദുല്‍ ബാരി ബാഖവി, ഇസ്മായില്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."