കൊളേരി സ്‌കൂള്‍ സുവര്‍ണജൂബിലി:സ്മരണിക ്രപകാശനവും ജൂബിലി മന്ദിര ശിലാസ്ഥാപനവും നാളെ
കല്‍പ്പറ്റ: കോളേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപ്തി കുറിച്ച് സുവര്‍ണ ജൂബിലി സ്മരണികയുടെ പ്രകാശനവും, ജൂബിലി മന്ദിരത്തിന്റെ ശിലാസ്ഥാപനവും നാളെ രാവിലെ 10ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ശിലാസ്ഥാപനവും, പ്രകാശനവും നിര്‍വഹിക്കും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ് ദിലീപ്കുമാര്‍, ലതാശശി, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍, ബീനാ വിജയന്‍, എ ദേവകി, ഒ.ആര്‍ രഘു, ശ്രീജ സാബു തുടങ്ങിയവര്‍ പങ്കെടുക്കും. ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അവസാനിക്കുമ്പോള്‍ ജൂബിലി കമ്മിറ്റിയുടെ നിരന്തരമായ പരിശ്രമ ഫലമായി ജൂബിലി മന്ദിരം എന്ന സ്വപ്‌നം യഥാര്‍ഥ്യമാവുകയാണ്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 30 ലക്ഷം രൂപയാണ് നിര്‍മാണത്തിന് വകയിരുത്തിയത്. സ്‌കൂള്‍ പ്രവേശന കവാടവും, സ്റ്റേജും പൂര്‍ത്തീകരിക്കാനായി എം.ഐ ഷാനവാസ് എം.പിയുടെ 10 ലക്ഷവും നേടിയെടുക്കാനായി. മെഗാ മെഡിക്കല്‍ ക്യാംപ്, കലാ-കായിക മത്സരങ്ങള്‍, വിവിധ സെമിനാറുകള്‍ എന്നിവയും നടത്താന്‍ സാധിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സുവര്‍ണജൂബിലി ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ പി.എം സുധാകരന്‍, ഹെഡ്മിസ്ട്രസ് പി.ഒ ചാന്ദിനി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ടി.ബി സുരേഷ്, പങ്കജാക്ഷന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."