നിര്‍ധനര്‍ക്കുള്ള ഡി.വൈ.എഫ്.ഐയുടെ 13 വീടുകള്‍ പുരോഗമിക്കുന്നു
കൊച്ചി: ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനത്തിനു മുന്നോടിയായി 13 കുടുംബങ്ങള്‍ക്കായി ഉയരുന്ന വീടുകളുടെ നിര്‍മാണജോലികള്‍ ദ്രുതഗതിയില്‍. ഈമാസം 25നകം പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് നിര്‍മാണം. 13 വീടും 30നകം കൈമാറുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. എറണാകുളത്ത് ഫെബ്രുവരി രണ്ടുമുതല്‍ നടക്കുന്ന ദേശീയസമ്മേളനത്തിനോടനുബന്ധിച്ചാണ് വീടുനിര്‍മാണം.
വീട് നിര്‍മാണം ആരംഭിച്ചപ്പോള്‍ തന്നെ പ്രദേശവാസികള്‍ അടക്കം സഹായവുമായെത്തി. ചിലര്‍ തങ്ങളുടെ വീട്ടില്‍ ബാക്കികിടന്ന നിര്‍മാണ വസ്തുക്കള്‍ സംഭാവനയായി നല്‍കി. അധ്വാനം മുഴുവന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണു നിര്‍വഹിക്കുന്നത്. അങ്കമാലി ബ്ലോക്ക് കമ്മിറ്റി രണ്ടു കുടംബങ്ങള്‍ക്കും കളമശേരി, പറവൂര്‍, എറണാകുളം, കൊച്ചി, പെരുമ്പാവൂര്‍, കോലഞ്ചേരി, വൈറ്റില, കൂത്താട്ടുകുളം, കോതമംഗലം, തൃപ്പൂണിത്തുറ, ആലുവ ബ്ലോക്ക് കമ്മിറ്റികള്‍ ഓരോ വീടുമാണ് നിര്‍മിച്ചു നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."