HOME
DETAILS

നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍പാത സാധ്യമാവും: ഇ ശ്രീധരന്‍

  
backup
January 10 2017 | 05:01 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d

 


കല്‍പ്പറ്റ: നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍പ്പാത സാധ്യമാവുമെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ശ്രീധരന്‍ പറഞ്ഞു. വയനാട് സിവില്‍ സ്റ്റേഷനിലെ ആസൂത്രണ ഭവനില്‍ റെയില്‍പ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പാതയുടെ നിര്‍മാണച്ചെലവ് കൂടുതലാണെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ അലൈന്‍മെന്റില്‍ പാതയുടെ നീളം 236 കിലോമീറ്ററില്‍ നിന്ന് 162 കിലോമീറ്ററായി കുറയ്ക്കാന്‍ കഴിയും. സര്‍വേ നടത്താനുള്ള പൂര്‍ണ അനുമതി ലഭിച്ചാല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയാക്കാനാകും.
പാതയുടെ നിര്‍മാണം കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ യാതൊരുവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാക്കില്ലെന്ന് പ്രാഥമിക പാരിസ്ഥിതിക പഠനത്തില്‍ വ്യക്തമായതായും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ നിര്‍മാണച്ചെലവ് അന്തിമ സര്‍വേ ശേഷമേ കൃത്യമായി കണക്കാക്കാനാവു. പാതയുടെ നിര്‍മാണം പ്രത്യേകം കമ്പനി രൂപവല്‍കരിച്ചാവും നടത്തുക. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഏകദേശം 5000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഇതില്‍ 2500 കോടി രൂപ പൊതു കടമെടുപ്പിലൂടെയും 2500 കോടി കേരള-കര്‍ണാടക സംസ്ഥാന സര്‍ക്കാരുകളും റെയില്‍വേയും കൂടി മുതല്‍ മുടക്കിയും കണ്ടെത്താം. 162 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 22 കിലോമീറ്റര്‍ അണ്ടര്‍ ഗ്രൗണ്ട് പാതയായിരിക്കും. കേരളത്തില്‍ 22 കിലോമീറ്ററും കര്‍ണാടകത്തില്‍ 13.5 കിലോമീറ്ററും മാത്രമാണ് സംരക്ഷിത വനത്തിലൂടെ കടന്ന് പോവുന്നത്. 10 കിലോമീറ്റര്‍ സമതലവും 55 കിലോമീറ്റര്‍ മലയോര മേഖലയുമാണുള്ളത്. സമതല പ്രദേശം 85 കിലോമീറ്ററാണ്.
ഇതില്‍ ഭൂരിഭാഗവും കര്‍ണാകടത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശങ്ങളാണ്. കൂടാതെ അധികം തരിശ് പ്രദേശങ്ങളുമാണ്. പാത സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്നതിന്റെ ദൈര്‍ഘ്യമനുസരിച്ച് മൂലധന നിക്ഷേപാനുപാതം നിശ്ചയിച്ചാല്‍ കര്‍ണാടക 40 ശതമാനവും കേരളം 60 ശതമാനവും വഹിച്ചാല്‍ മതിയാകും. ഈ അനുപാതത്തിലാണെങ്കില്‍ കേരളം 800 കോടി രൂപ മുതല്‍ മുടക്കിയാല്‍ മതിയാകും. സര്‍വെ പൂര്‍ത്തിയാക്കിയാല്‍ അഞ്ച് കൊല്ലംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാവും.
സര്‍വെ ആരംഭിക്കുന്നതിന് മുമ്പായി രണ്ട് സംസ്ഥാനങ്ങളും സര്‍വെ സംബന്ധിച്ച് വിജ്ഞാപനം ചെയ്ത് ജനങ്ങളെ വിവരമറിയിക്കേണ്ടതുണ്ട്. റെയില്‍വെയും സംസ്ഥാന സര്‍ക്കാറുകളും പൊതുജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായി. എം.ഐ ഷാനവാസ് എം.പി, എം.എല്‍.എ.മാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, പി.വി അന്‍വര്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, സബ് കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോളതലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടേക്കും; അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റില്‍ പ്രതിസന്ധിയിലായി ഇസ്‌റാഈല്‍

International
  •  21 days ago
No Image

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Kerala
  •  21 days ago
No Image

മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ക്ക് ഇനി പഠനകാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  21 days ago
No Image

പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേരെ വെടിവെപ്പ്; 50 മരണം

International
  •  21 days ago
No Image

മുനമ്പം: സമവായ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍, മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Kerala
  •  21 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  21 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  21 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  21 days ago