HOME
DETAILS
MAL
മുസ്ലിം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തണമെന്ന് മനുഷ്യാവകാശ കോടതി
backup
January 10 2017 | 19:01 PM
സ്വിറ്റ്സര്‍ലാന്‍ഡ്: മുസ്്ലിം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തണമെന്ന് കോടതി. യൂറോപ്പിലെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള കോടതിയുടേതാണ് വിധി. മകളെ ആണ്‍കുട്ടികള്‍ക്കൊപ്പം നീന്താന്‍ അനുവദിക്കാത്ത മാതാപിതാക്കള്‍ക്ക് കോടതി പിഴയും വിധിച്ചു.
സ്കൂള്‍ അധികൃതര്‍ക്കെതിരായി മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു വിധി. മാതാപിതാക്കളിലൊരാള്‍ തുര്‍ക്കി പൗരത്വമുള്ളയാളും മറ്റേയാള്‍ സ്വിറ്റ്സര്‍ലാന്‍ഡ് പൗരത്വമുള്ളയാളുമാണ്. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ആണ്‍കുട്ടികള്‍ക്കൊപ്പമുള്ള നീന്തല്‍ ഫിസിക്കല്‍ എജ്യുക്കേഷന്റെ ഭാഗമാണെന്ന് കോടതി വിധിച്ചു. കുട്ടിയുടെ ഭരണഘടനാപരമായ അവകാശത്തെയാണ് മാതാപിതാക്കള്‍ ഹനിച്ചതെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."