മാരത്തോണിന്റെ ലോഗോ പ്രകാശനം ചെയ്തു
കൊച്ചി : മൂന്നാറില്‍ നടത്തുന്ന കേരളത്തിലെ പ്രഥമ ഹൈ ആറ്റിറ്റിയുഡ് മാരത്തോണിന്റെ ലോഗോ പ്രകാശനം ചെയ്തു. എറണാകുളം പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ക്രിക്കറ്റര്‍ ടിനു യോഹന്നാനാണ് ലോഗോ പ്രകാശനം നടത്തിയത്. മൂന്നാറിലെ സാഹസിക ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെസ്ട്രല്‍ അഡ്വെഞ്ചേഴ്സാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. 28ന് നടത്തുന്ന മാരത്തോണ്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയും അസോസ്സിയേഷന് ഓഫ് ഇന്റര്‍ നാഷണല്‍ ആന്റ് ഡിസ്റ്റെന്റ് റെയിസ്, ഇന്റര്‍ നാഷണല്‍ അസോസ്സിയേഷന് ഫോര്‍ അത്ലറ്റിക് ഫെഡറേഷന്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍, ഇടുക്കി ഡി.റ്റി.പി.സി എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. നാലു വിഭാഗങ്ങളിലാണ് മത്സരം. ഏഴു കി.മീ. ദൂരമുള്ള റണ്‍ ഫോര്‍ റണ്‍, 21.1 കി.മീ. ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തോണ്‍, 42.10 കി.മീ. ദൈര്‍ഘ്യമുള്ള മാരത്തോണ്‍, 71 കി.മീ. ദൈര്‍ഘ്യമുള്ള അള്‍ട്രാ മാരത്തോണ്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം. മാരത്തോണ്‍ ആരംഭിക്കുന്നതും, അവസാനിക്കുന്നതും പഴയ മൂന്നാര്‍ ഹൈ ആറ്റിറ്റിയുഡ് സ്റ്റേഡിയത്തില്‍ നിന്നായിരിക്കും. മൂന്നാര്‍ ടൂറിസം വളര്‍ച്ച ലക്ഷ്യമിട്ടും ആഗോളതലത്തില്‍ മൂന്നാറിന്റെ പ്രാധാന്യം വരച്ചു കാട്ടാനും പ്രകൃതിയോട് സൗഹൃദ മനോഭാവം വളര്‍ത്തുവാന്‍ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുവാനുമാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."