സ്വകാര്യ റേഡിയോ വാര്‍ത്ത: സര്‍ക്കാരിനോട് അഭിപ്രായം അറിയിക്കാന്‍ സുപ്രിം കോടതി
ന്യൂഡല്‍ഹി: സ്വകാര്യ എഫ്.എം റേഡിയോ സ്റ്റേഷനുകള്‍ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നതു സംബന്ധിച്ച് സര്‍ക്കാറിനുള്ള അഭിപ്രായം നാല് ആഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു.
ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്നതുപോലെ പ്രാദേശിക വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി പ്രക്ഷേപണം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ എഫ്.എം റേഡിയോകള്‍ നല്കിയ ഹരജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാറിനോട് അഭിപ്രായം അറിയിക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തോട് മറുപടി നല്കാന് ആവശ്യപ്പെട്ടത്.
2013 ഒക്ടോബര്‍ 17ലാണ് സ്വകാര്യ റേഡിയോ സ്റ്റേഷനുകള്‍ക്ക് വാര്‍ത്ത പ്രക്ഷേപണം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു സന്നദ്ധ സംഘടന കോടതിയെ സമീപിച്ചത്. വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്താല്‍ അത് ജനങ്ങള്‍ക്ക് പ്രത്യേകിച്ചും റേഡിയോ സര്‍വസാധാരണമായി ഉപയോഗിക്കുന്ന ഉള്‍നാടന്‍ പ്രദേശങ്ങളിലെ പാവങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കുമെന്നും സന്നദ്ധ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിപ്രായം അറിയിക്കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."