പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണം: കെ.ഇ ഇസ്മാഈല്‍
മൂവാറ്റുപുഴ: പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്രാസംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ ആവശ്യമാണന്ന് കേരള പ്രവാസി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.ഇ ഇസ്മാഈല്പറഞ്ഞു.
മൂവാറ്റുപുഴയില്‍ നടന്ന കേരള പ്രവാസി ഫെഡറേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ സഫിയ അജിത്ത് നഗറില്‍ നടന്ന സമ്മേളനം നത്തില്‍ സംഘാടകസമിതി ചെയര്മാന് പി.കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. ഷാജി പാലത്തിങ്കല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
പി.കെ രാജീവന് അവതരിപ്പിച്ച സമ്മേളന പ്രമേയത്തില്‍ യമനില്‍ തീവ്രവാദികള്‍ തട്ടികൊï് പോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും.
വിദേശത്ത് നിന്നും നിദാഖത്ത്, സ്വദേശിവത്കരണംമൂലവും തൊഴില്‍ നഷ്ടപ്പെടുന്നവരെയും രോഗബാധിതതരായി തിരികെ എത്തുന്നവരെയും പുനരധിവസിപ്പിക്കുവാന്‍ പദ്ധതി നടപ്പിലാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുന്‍ എം.എല്‍.എ ബാബു പോള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണ്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.എം ഇബ്രാഹിംകരീം എന്നിവര്‍ സംസാരിച്ചു.
കെ.പി ജോണ്‍ സ്വാഗതവും പി.പി മീരാന്‍ നന്ദിയും പറഞ്ഞു. ഉച്ചകഴിഞ്ഞ് നടന്ന കേരള പ്രവാസകാലവും സാമൂഹ്യസാമ്പത്തീക മാറ്റങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ നോര്‍ക്ക ഡയറക്ടര്‍ ഇസ്മാഈല്‍ റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.എന്‍ സുഗതന് മോഡറേറ്ററായിരുന്നു.
തിരുവനന്തപുരം എസ്.ബി.ടി എന്‍.ആര്.ഐ ചീഫ് മാനേജര്‍ കെ വിജയന്, നോര്‍ക്ക റൂട്സ് ജൂനിയര്‍ എക്സിക്യുട്ടീവ് ഷീബ ഷാജി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം കെ.എല്‍ അജിത്ത് എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കി.
എല്‍ദോ എബ്രഹാം എം.എല്‍.എ, ടി.എം ഹാരിസ്, പി.വി ജോയി, പി.എ സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി. സി.എം ഇബ്രാഹിംകരീം (പ്രസിഡന്റ്), കെ.എ ഫിറോസ് (വൈസ് പ്രസിഡന്റ്), കെ.പി ജോണ്‍ (സെക്രട്ടറി), പി.കെ രാജീവ് (ജോ.സെക്രട്ടറി), പി.എ സുബൈര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."