HOME
DETAILS

മുതിര്‍ന്ന പൗരന്മാരുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയണം: ഇ. ചന്ദ്രശേഖരന്‍

  
backup
January 13 2017 | 01:01 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8

 

കൊല്ലം: വിവിധ മേഖലകളില്‍ അനുഭവസമ്പത്തുള്ള മുതിര്‍ന്ന പൗരന്മാരുടെ സേവനം സമൂഹത്തിന് എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയും എന്നത് പരിശോധനാ വിധേയമാക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. പ്രായം ചെല്ലുന്നവരുടെ പ്രശ്‌നങ്ങള്‍ ലോകത്തെമ്പാടും ഗൗരവമുള്ള വിഷയമായാണ് കണക്കാക്കുന്നതെന്ന കാര്യവും അദ്ദേഹം ചൂïിക്കാട്ടി. സീനിയര്‍ സിറ്റിസണ്‍സ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനം കൊല്ലം ടി.എം വര്‍ഗീസ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ മുതിര്‍ന്ന പൗരന്മാരുടെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. അത് വഴി ആയിരക്കണക്കിന് കോടി രൂപയുടെ സമ്പത്ത് സമൂഹത്തിന് ആര്‍ജിക്കാനും സാധിക്കും. നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് മുതിര്‍ന്ന പൗരന്മാരെന്നും നാം മനസ്സിലാക്കണം-അദ്ദേഹം പറഞ്ഞു. വൃദ്ധജനങ്ങളുടെ പെന്‍ഷനും ചികിത്സയും വൃദ്ധസദനങ്ങളുടെ പോരായ്മകളെ പറ്റിയും മാത്രമാണ് ഇന്ന് ആലോചിക്കുന്നത്. സമൂഹത്തില്‍ ഇടപെടാനും തിരുത്തല്‍ ശക്തിയായി മാറാനും മുതിര്‍ന്ന പൗരന്മാര്‍ക്ക് കഴിയും. റിട്ടയര്‍ ചെയ്താല്‍ ഒതുങ്ങി കഴിയുക എന്ന സ്ഥിതിക്ക് മാറ്റം വരണം. സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ദിശാബോധമുïാക്കുകയും ചെയ്യുന്ന ശക്തിയായ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വയോജന നയം രï് തവണ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുïെങ്കിലും അതിലൊന്നുപോലും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആശംസാപ്രസംഗത്തില്‍ പറഞ്ഞു. ഈ നയങ്ങളില്‍ സാമ്പത്തിക ബാധ്യത ഉള്ളതും ഇല്ലാത്തതും ഉï്. സാമ്പത്തിക ബാധ്യത ഇല്ലാത്തതെങ്കിലും നടപ്പിലാക്കാന്‍ എന്താണ് ബുദ്ധിമുട്ടെന്ന് അദ്ദേഹം ചോദിച്ചു.
പ്രസിഡന്റ് എന്‍. അനന്തകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം.പി, ഡി. എന്‍. ചാപ്‌കെ, കെ. എന്‍. കെ നമ്പൂതിരി, എസ്. ഹനീഫാ റാവുത്തര്‍, ഡി വി ശോഭനചന്ദ്രന്‍, ഇളമാട് വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വനിതാ സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ കെ. ജഗദമ്മ ഉദ്ഘാടനം ചെയ്തു. ചിഞ്ചുറാണി, ഡി. വസന്തകുമാരിഅമ്മ, ഗ്ലാഡിസ് തോമസ്, സി. സരസ്വതിഅമ്മ എന്നിവര്‍ പ്രസംഗിച്ചു. വയോജന സംരക്ഷണ നിയമത്തെ കുറിച്ചുള്ള സെമിനാര്‍ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago