'വൈബ്രന്റ് ഗുജറാത്തി'ല്‍ പങ്കെടുത്തത് 'വ്യാജ കോര്‍പറേറ്റുകള്‍'
അഹ്മദാബാദ്: കൊട്ടിഘോഷിച്ചു നടന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപക സംഗമത്തില്‍ പങ്കെടുത്ത അഞ്ഞൂറോളം പേരും വ്യാജന്മാരാണെന്ന് പുതിയ വെളിപ്പെടുത്തല്‍. പ്രാദേശിക പത്രമായ 'ഗുജറാത്ത് സമാചാര്‍' ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ഗുജറാത്തിലെ വിവിധ എയ്ഡഡ് സ്‌കൂളുകളിലെ 450ഓളം അധ്യാപകരെയാണ് ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ സി.ഇ.ഒമാരായി വേദിയില്‍ കൊണ്ടിരുത്തിയത്. സംഗമത്തിനു മുന്‍പ് പ്രത്യേക പരിശീലനം നല്‍കി കോട്ടും വസ്ത്രവും നല്‍കി ഒരുക്കിയതായിരുന്നു ഇവരെയെന്ന് പത്രം പറയുന്നു.
ഇതിനായി പ്രത്യേക ഐ.ഡി കാര്‍ഡുകള്‍ക്കും ഇവര്‍ക്കു വിതരണം ചെയ്തിരുന്നു. സദസിന്റെ മധ്യനിരയില്‍ തന്നെയായിരുന്നു ഇവരുടെ ഇരിപ്പിടവും. കലക്ടറുടെ ഉത്തരവു പ്രകാരമായിരുന്നു അധ്യാപകര്‍ എത്തിയതെന്നാണു വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു നിക്ഷേപക സംഗമത്തിന്റെ ഉദ്ഘാടകന്‍. മന്ത്രിമാരും നിരവധി ബിസിനസ് സംരംഭകരും പങ്കെടുത്ത പരിപാടിയില്‍ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തെ മോദി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃപാടവത്തെ കുറിച്ചായിരുന്നു.നേരത്തെ നിക്ഷേപ സംഗമത്തിന് എത്തുന്ന ബഹുരാഷ്ട്ര കുത്തക മുതലാളിമാര്‍ കാണാതിരിക്കാന്‍ ഗാന്ധിനഗറിലെ പാതയോരങ്ങളിലെ ചേരികള്‍ മറച്ച സര്‍ക്കാര്‍ നടപടി വന്‍ വിമര്‍ശനത്തിടയാക്കിയിരുന്നു. വിമാനത്താവളത്തില്‍നിന്ന് സംഗമം നടക്കുന്ന ഗാന്ധിനഗറിലേക്ക് പോകുന്ന വഴിയില്‍ ഇന്ദിരാ ബ്രിഡ്ജിനടത്തുള്ള ചേരി മുഴുവന്‍ പച്ച ഷീറ്റ് കൊണ്ടാണ് അധികൃതര്‍ മറച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."