HOME
DETAILS

രാജ്യത്ത് ഏറ്റവും അധികം പീഡനം അനുഭവിക്കുന്നത് മുസ്‌ലിംകള്‍: എം.എം മണി

  
backup
January 15, 2017 | 8:00 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%82


തൊടുപുഴ:  മുസ്‌ലിംകളോളം പീഡനം അനുഭവിക്കുന്ന സമുദായം ഇന്ത്യയിലില്ലെന്നും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഏക്കാലത്തേയും സംരക്ഷകര്‍ കമ്യൂണിസ്റ്റ്കാരാണെന്നും മന്ത്രി എം.എം മണി. മെക്ക (മുസ്‌ലിം എംപ്ലോയിസ് കള്‍ച്ചറല്‍ അസോസിയേഷന്‍) മധ്യമേഖല സമ്മേളനം കാരിക്കോട് നൈാര്‍ മസ്ജിദ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഏക്കാലവും തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന വിശ്വാസം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല. എന്നാലും തങ്ങളുടെ ഇക്കാര്യത്തിലുള്ള കാഴ്ചപ്പാടും നിലപാടും ന്യൂനപക്ഷങ്ങള്‍ക്കനുകൂലമാണ്. ന്യൂനപക്ഷ സംരക്ഷണം വെറുതെ കടലാസില്‍ എഴുതിവച്ചാല്‍ പോര, പ്രാവര്‍ത്തികമാക്കണം.
എന്‍.ഐ.എ പോലുള്ള ഏജന്‍സികള്‍ രാജ്യത്ത് കരിനിയമം ചുമത്തി വിചാരണകൂടാതെ നിരവധി മുസ്‌ലിം ചെറുപ്പക്കാരെയാണ് ജയിലില്‍ അടച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നത് കമ്യൂണിസ്റ്റുകാര്‍ മാത്രമാണ്. എന്നാല്‍ ഒരുവിഭാഗം ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്ക് വഴുതിപ്പോകുന്നത് തടയേണ്ടതുണ്ട്.
അല്ലെങ്കില്‍ സമുദായം അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് എം.എം മണി പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യ സംവിധാനം നരേന്ദ്രമോദി തകര്‍ത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെക്ക സംസ്ഥാന പ്രസിഡന്റ് എം. അലിയാരുകുട്ടി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ അംഗം ഡോ. എ.ബി. അലിയാര്‍ വിഷയാവതരണം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിത റെയില്‍യാത്രയുടെ പുതിയ അധ്യായം; അഞ്ചു രൂപനിരക്കില്‍ ഇനി ട്രെയില്‍ യാത്ര

National
  •  4 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  4 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  4 days ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  4 days ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  4 days ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  4 days ago
No Image

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും

National
  •  4 days ago
No Image

അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  4 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  4 days ago