ഗ്രാമ കാഴ്ചകളില്‍ ഇടപെട്ട് ക്ലാപ്പ് കേരള സൈക്കിള്‍ യാത്ര സമാപനം ഇന്ന്
വടക്കാഞ്ചേരി: ഗ്രാമ കാഴ്ചകളില്‍ ഇടപെട്ട് ക്ലാപ്പ് കേരള നടത്തിയ സൈക്കിള്‍ പര്യടനത്തിന് ഇന്ന് വൈകീട്ട് മലപ്പുറം തിരൂരില്‍ സമാപനം.
കേരള സൈക്കിള്‍ യാത്ര പ്രചരണവാരാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു പതിറ്റാണ്ടായി സൈക്കിള്‍ ലൗവേഴ്‌സ് ആന്റ് പ്രമോട്ടേഴ്‌സ് കേരള (ക്ലാപ്പ്) സൈക്കിള്‍ യാത്രാവാരം നടത്തിവരുകയാണ്. ജനുവരി 11 ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.
ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, തൃശൂര്‍, പട്ടാമ്പി എന്നിവിടങ്ങളില്‍ സഞ്ചരിച്ചതിന് ശേഷമാണ് സമാപിക്കുന്നത്. സ്ത്രീകളും, കുട്ടികളുമടക്കം 25 ഓളം പേര്‍ സൈക്കിള്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായിരുന്നു. യാത്രക്കിടയില്‍ സൈക്കിളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരേയും വര്‍ഷങ്ങളായി സൈക്കിളുകള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നവരേയും റിപ്പയര്‍ ചെയ്യുന്നവരേയും സംഘാംഗങ്ങള്‍ ആദരിച്ചു.
ഇന്നലെ തൃശൂരില്‍ നിന്ന് ആരംഭിച്ച യാത്രക്ക് വിയ്യൂര്‍, അത്താണി, കുറാഞ്ചേരി, വ്യാസ കോളേജ്, കാഞ്ഞിരക്കോട്, കുണ്ടന്നൂര്‍, തലശ്ശേരി, ദേശമംഗലം, ആറങ്ങോട്ടുകര, കൂട്ടുപാത എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.
പട്ടാമ്പിയിലായിരുന്നു സമാപനം. ഇന്ന് രാവിലെ പട്ടാമ്പിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര തൃത്താല, കുമ്പിടി, ഉമ്മത്തൂര്‍ കടവ്, കുറ്റിപ്പുറം, തിരുനാവായ, ബി.പി അങ്ങാടി എന്നിവിടങ്ങളില്‍ സഞ്ചരിക്കും. ടൂ വീലര്‍ ലൈസന്‍സിന് സൈക്കിള്‍ ബാലന്‍സ് നിര്‍ബന്ധമാക്കുക, പാതയോരത്ത് സൈക്കിള്‍ പാത്ത് അനുവദിക്കുക, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി സൈക്കിള്‍ നല്‍കുക, സൗജന്യ ഇന്‍ഷുറന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യാത്രക്കാര്‍ ഉന്നയിക്കുന്നു.
മലപ്പുറം, കോട്ടയം, തൃശൂര്‍, ഇടുക്കി, പാലക്കാട് കോഴിക്കോട്, എറണാംകുളം ജില്ലകളില്‍ നിന്നുള്ള ഏഴ് വയസു മുതല്‍ 70 വയസ് വരെയുള്ളവരാണ് യാത്രയില്‍ പങ്കെടുക്കുന്നത്. പ്രകൃതി ചികിത്സകനായ ഡോ. പി.എ രാധാകൃഷ്ണനാണ് യാത്രയുടെ ആസൂത്രികന്‍.
ആരോഗ്യ പ്രകൃതി സംരക്ഷണത്തെ പറ്റി നടന്ന സംഭാഷണങ്ങളിലൊന്നില്‍ നിന്നാണ് ക്ലാപ്പിന്റെ പിറവി. ബാസി. കെ.തിരൂര്‍ ചെയര്‍മാനും, പി.എ രാധാകൃഷ്ണന്‍ ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് ക്ലാപ്പിനെ മുന്നോട്ട് നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."