HOME
DETAILS

വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ ധൃതിപിടിച്ചാവരുത്: കെ.എസ്.ടി.യു

  
backup
January 15 2017 | 22:01 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d



കല്‍പ്പറ്റ: വിദ്യാഭ്യാസ രംഗത്ത് സമയമെടുത്തും ചര്‍ച്ചകളിലൂടെയും നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ ഭരണാധികാരികളുടെ താല്‍പര്യ സംരക്ഷണത്തിനായി ധൃതിപിടിച്ചാവരുതെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെ.എസ്.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ ബോര്‍ഡുകളും കമ്മിറ്റികളും പുനസംഘടിപ്പിക്കുമ്പോള്‍ അംഗങ്ങളുടെ അക്കാദമിക മികവും നിലവാരവും പരിചയവും പരിഗണിക്കപ്പെടണം. വിദ്യാഭ്യാസ വിചക്ഷണന്മാരെയും പ്രവര്‍ത്തകയും അകറ്റിനിര്‍ത്തുന്ന നടപടി ശരിയല്ല. ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അക്കാദമിക ശാക്തീകരണത്തിനും ജില്ലാ-ഉപജില്ലാ ഓഫിസുകള്‍ വിദ്യാലയങ്ങളുടെ എണ്ണം, കുട്ടികളുടെ-അധ്യാപക-അനധ്യാപകരുടെ എണ്ണം, ഭൂമിശാസ്ത്രം, യാത്രാ സൗകര്യം തുടങ്ങിയവയെല്ലാം പരിഗണിച്ച് ശാസ്ത്രീയ വിഭജനം അനിവാര്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.ജില്ലയിലെത്തുന്ന അധ്യപക വിദ്യാര്‍ഥി പഠന സംഘങ്ങള്‍ക്ക് സെമിനാറുകള്‍, പരിശീലന പരിപാടികള്‍, ശില്‍പശാലകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ സംഘടിപ്പിക്കാനും മെച്ചപ്പെട്ട താമസ സൗകര്യവുമടങ്ങിയ ശിക്ഷക് സദന്‍ ജില്ലയില്‍ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്  ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം മൂല്യങ്ങളുടെ വീണ്ടെടുപ്പിന് സംസ്ഥാന സമ്മേളന പ്രമേയം ജില്ലാ ലീഗ് സെക്രട്ടറി ടി മുഹമ്മദ് അവതരിപ്പിച്ചു. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.കെ അസീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മിനി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ബി നസീമ, വൈത്തിരി എ.ഇ.ഒ കെ മമ്മു തുടങ്ങിയവര്‍ സംസാരിച്ചു.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.പി മുഹമ്മദ് അധ്യക്ഷനായി. ഇ.ടി റിഷാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി നിസാര്‍ കമ്പ സ്വാഗതം പറഞ്ഞു.
ജില്ലാ കൗസില്‍ കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ.എ മുഹമ്മദ് റാഫി അധ്യക്ഷനായി. എം.പി മുസ്തഫ, സി നാസര്‍ തരുവണ, സി അഷ്‌റഫ്, കെ.പി ഷൗക്കുമാന്‍, കെ.എ സലാം, ഷാനവാസ്, കെ നസീര്‍, കെ സിദ്ദീഖ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  23 days ago
No Image

ഡല്‍ഹിക്ക് പുറത്ത് ചേരിയില്‍ തീപിടിത്തം; 150 കുടിലുകള്‍ കത്തി നശിച്ചു

National
  •  23 days ago
No Image

'നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്'; വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരന്‍

Kerala
  •  23 days ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും: വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും

Kerala
  •  23 days ago
No Image

ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ കാണിച്ച ധൈര്യം സിദ്ദിഖിനെതിരെ കേസ് നല്‍കാന്‍ ഉണ്ടായില്ലേ- സുപ്രിംകോടതി

Kerala
  •  23 days ago
No Image

ജനപ്രിയ വെബ് ബ്രൗസര്‍ ക്രോം വില്‍ക്കാന്‍ ഗൂഗ്‌ളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്; ഉത്തരവിടാന്‍ ജഡ്ജിനോട് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ്

Tech
  •  23 days ago
No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  23 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  23 days ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  23 days ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  23 days ago