വൈദ്യുതി ബോര്‍ഡിന് ലഭിക്കാനുള്ളത് കോടികള്‍
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ നിന്ന് മാത്രമായി തമിഴ്‌നാട് സംസ്ഥാന വൈദ്യുതി ബോര്‍ഡിന് കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ളത് കോടികള്‍. ഊട്ടി, കുന്നൂര്‍, ഗൂഡല്ലൂര്‍ നഗരസഭകള്‍ ഉള്‍പെടെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളാണ് വൈദ്യുതി ബോര്‍ഡിന് കോടികളുടെ കുടിശ്ശിക വരുത്തിയിരിക്കുന്നത്. 24.2 കോടി രൂപയാണ് വൈദ്യുതി ബോര്‍ഡിന് ലഭിക്കാനുള്ളത്. ഇതില്‍ ഊട്ടി നഗരസഭ 7.8 കോടി, ഗൂഡല്ലൂര്‍ നഗരസഭ 7.8 കോടി, കുന്നൂര്‍ നഗരസഭ 71 ലക്ഷം രൂപ, മറ്റു കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ 7.9 കോടി എന്നിങ്ങനെയാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. മാസം തോറുമുള്ള വൈദ്യുതി ബില്ല് വരുത്തിയ വീഴ്ചയാണ് കുടിശ്ശിക ഇത്രത്തോളമെത്തിച്ചത്. തുക ഈടാക്കാന്‍ നടപടിയെടുക്കാത്ത വൈദ്യുത ബോര്‍ഡിന്റെ നിസംഗതക്കെതിരേയും പ്രതിഷേധമുയരുന്നുണ്ട്. കുടിശ്ശിക കുന്നു കൂടിയതോടെ അടിയന്തരമായി കുടിശ്ശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ് വൈദ്യുതി ബോര്‍ഡ്.
വര്‍ഷകാലത്തടക്കം ആവശ്യമായ മഴ ലഭിക്കാത്തതിനാല്‍ ഇതിനകം തന്നെ ജില്ലയിലെ ഡാമുകള്‍ വരണ്ടു തുടങ്ങിയിട്ടുണ്ട്. വൈദ്യുതി ഉല്‍പാദനത്തിന് ആവശ്യമായ വെള്ളം പോലുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുടിശ്ശിക ഉടന്‍ അടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിഛേദിക്കുന്നതുള്‍പെടെയുള്ള നടപടികള്‍ക്കൊരുങ്ങുകയാണ് വൈദ്യുതി വകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."