ഇലക്ടറല്‍ ബോണ്ട് പിന്‍വലിച്ചതില്‍ എല്ലാവരും ഖേദിക്കേണ്ട അവസ്ഥ വരും; സുതാര്യമായ വിവരങ്ങള്‍ പുറത്ത് വന്നു:മോദി
ഇലക്ടറല്‍ ബോണ്ട് പിന്‍വലിച്ചതില്‍ എല്ലാവരും ഖേദിക്കേണ്ടി വരുമെന്ന് നരേന്ദ്രമോദി. ഇടക്ടറല്‍ ബോണ്ട് നടപടികള്‍ സുതാര്യമാണ്. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പ്രതികരിച്ചു. പണം എവിടെ നിന്ന് വന്നു, ആര് പണം നല്‍കി എന്നതടക്കം സുതാര്യമായി വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ബോണ്ട് പിന്‍വലിച്ചതിലൂടെ തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണത്തിന് വഴിയൊരുക്കി. ഭാവിയില്‍ എല്ലാവരും പശ്ചാത്തപിക്കേണ്ടിവരും. ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നത് കള്ളപ്പണം തടയാനാണ്.
ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ഒളിച്ചോടുകയാണ്. ഏജന്‍സികളുടെ നടപടിക്ക് ശേഷം കൂടുതല്‍ സംഭാവന ലഭിച്ചത് പ്രതിപക്ഷത്തിനാണ്. ബോണ്ട് വാങ്ങിയ 3000 കമ്പനികളില്‍ 26 എണ്ണത്തിനെതിരെയാണ് അന്വേഷണം. ഇതില്‍ 26 കമ്പനികളില്‍ 16 കമ്പനികള്‍ നടപടിക്ക് ശേഷമാണ് ബോണ്ട് വാങ്ങിയത്. ഈ 16 കമ്പനികള്‍ 63% സംഭാവന നല്‍കിയതും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണെന്നും ഒരു വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. അതേസമയം കേരളത്തില്‍ എത്തിയ മോദി ഇടതു വലത് മുന്നണികളെ കുറ്റപ്പെടുത്തി.
കേരളത്തില്‍ ഇടത് -വലത് മുന്നണികള്‍ പരസ്പരം പോരാടിക്കുന്നത് പോലെ അഭിനയിക്കുന്നുവെന്നും ദില്ലിയില്‍ ഇവര്‍ വളരെ സൗഹൃദത്തിലാണെന്നും മോദി പറഞ്ഞു. ഇവിടെ രണ്ട് മുന്നണിയായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കേരളത്തിന് പുറത്ത് ഇവര്‍ ഒറ്റക്കെട്ടായി മത്സരിക്കുകയാണ്. മാറി മാറി ഭരിച്ചിട്ടും എല്‍ഡിഎഫിനും യുഡിഎഫിനും വികസനം പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല. കാട്ടാകടയില്‍ നടന്ന തിരഞ്ഞെടപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."