പത്താം ക്ലാസ് പാസായവരാണോ? സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; സൈനിക് സ്‌കൂള്‍ അമേഠിയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അമേഠിയിലെ സൈനിക് സ്‌കൂളില്‍ ജോലി നേടാം. സൈനിക് സ്‌കൂള്‍ അമേഠി ഇപ്പോള്‍ സംഗീത അധ്യാപകന്‍/ ബാന്‍ഡ് മാസ്റ്റര്‍, എല്‍.ഡി ക്ലര്‍ക്ക്, ഡ്രൈവര്‍, വാര്‍ഡ് ബോയ്, ജനറല്‍ എംപ്ലോയി തുടങ്ങിയ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി വിവിധ പോസ്റ്റുകളില്‍ ആകെ 8 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് മേയ് 04 വരെ അപേക്ഷ നല്‍കാം. തപാല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
തസ്തിക& ഒഴിവ്
സൈനിക് സ്‌കൂള്‍ അമേഠിയില്‍- സംഗീത അധ്യാപകന്‍/ ബാന്‍ഡ് മാസ്റ്റര്‍, എല്‍.ഡി ക്ലര്‍ക്ക്, ഡ്രൈവര്‍, വാര്‍ഡ് ബോയ്, ജനറല്‍ എംപ്ലോയി റിക്രൂട്ട്‌മെന്റ്.
സംഗീത അധ്യാപകന്‍/ ബാന്‍ഡ് മാസ്റ്റര്‍, എല്‍.ഡി ക്ലര്‍ക്ക് പോസ്റ്റുകളില്‍ ഓരോ ഒഴിവുകള്‍.
വാര്‍ഡ് ബോയ്, ജനറല്‍ എംപ്ലോയി പോസ്റ്റുകളില്‍= 2 വീതം ഒഴിവുകള്‍.
പ്രായപരിധി
എല്‍.ഡി ക്ലര്‍ക്ക്, വാര്‍ഡ് ബോയ്, ജനറല്‍ എംപ്ലോയി = 18 മുതല്‍ 50 വയസ് വരെ.
സംഗീത അധ്യാപകന്‍/ ബാന്‍ഡ് മാസ്റ്റര്‍ = 21 മുതല്‍ 35 വയസ് വരെ.
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും.
യോഗ്യത
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
സംഗീത അധ്യാപകൻ/ ബാൻഡ് മാസ്റ്റർ | ഹയർ സെക്കൻഡറി സംഗീതത്തിൽ ബിരുദമോ ഡിപ്ലോമയോ OR എഇസിയിലെ സാധ്യതയുള്ള ബാൻഡ് മാസ്റ്റർ/ബാൻഡ് മേജർ/ഡ്രം മേജർ കോഴ്സ് പരിശീലന കോളേജും കേന്ദ്രവും, പച്മറി. അല്ലെങ്കിൽ നാവികസേനയിൽ നിന്ന് തത്തുല്യം അല്ലെങ്കിൽ എയർഫോഴ്സ് കോഴ്സിൽ നിന്ന് തത്തുല്യമായ കോഴ്സ് ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നതിൽ പ്രാവീണ്യം. |
എൽഡിസി | മെട്രിക്കുലേഷൻ (പത്താം ക്ലാസ്) പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം ടൈപ്പിംഗ് ടെസ്റ്റ് ഉണ്ടായിരിക്കും (ഇംഗ്ലീഷ് – മിനിറ്റിൽ 40 വാക്കുകൾ & ഹിന്ദി – 35 വാക്കുകൾ ഒരു മിനിറ്റിൽ) കമ്പ്യൂട്ടറിൽ |
ഡ്രൈവർ | മെട്രിക്കുലേഷൻ (പത്താം ക്ലാസ്) പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം അപേക്ഷകന് സാധുതയുള്ള ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ/ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവരിൽ നിന്ന് നൽകിയത് ഗതാഗത ചിഹ്നങ്ങൾ അറിവുണ്ടാകണം |
എൽഡിസി | മെട്രിക്കുലേഷൻ (പത്താം ക്ലാസ്) പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം ടൈപ്പിംഗ് ടെസ്റ്റ് ഉണ്ടായിരിക്കും (ഇംഗ്ലീഷ് – മിനിറ്റിൽ 40 വാക്കുകൾ & ഹിന്ദി – 35 വാക്കുകൾ ഒരു മിനിറ്റിൽ) കമ്പ്യൂട്ടറിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള അറിവ് (എംഎസ് ഓഫീസ്, എംഎസ് എക്സൽ മുതലായവ) |
വാർഡ് ബോയ് | മെട്രിക്കുലേഷൻ (പത്താം ക്ലാസ്) പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം |
ജനറൽ എംപ്ലോയി | മെട്രിക്കുലേഷൻ (പത്താം ക്ലാസ്) പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം |
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി = 500 രൂപ.
എസ്.സി, എസ്.ടി = 250 രൂപ.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം തപാല്‍ വഴി അപേക്ഷ നല്‍കണം.
വിലാസം
പ്രധാന അദ്ധ്യാപകന്,
സൈനിക് സ്‌കൂള്‍ അമേഠി,
കൗഹര്‍ ഷാഗര്‍,
ജില്ല അമേത്തി, ഉത്തര്‍പ്രദേശ് 227411
അപേക്ഷ ഫോം: വിജ്ഞാപനം: CLICK HERE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."