HOME
DETAILS

ഷൊര്‍ണൂരില്‍ കുടിവെള്ളക്ഷാമം രൂക്ഷം

  
backup
January 17, 2017 | 11:11 PM

%e0%b4%b7%e0%b5%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95

 

ഷൊര്‍ണൂര്‍: നഗരവാസികളെ ആശങ്കയിലാഴ്ത്തി കുടിവെള്ളക്ഷാമം രൂക്ഷമായി. മേഖലയില്‍ ഭാരതപ്പുഴയാണ് മുഖ്യജലസ്രോതസ്സ്, പുഴയാകട്ടെ ഇക്കുറി ദ്രുതഗതിയില്‍ കണ്ണീര്‍ ചാലായി മാറി ക്കൊണ്ടിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയാണ് കുടിവെള്ള വിതരണം നടത്തുന്നത്. ഭാരതപ്പുഴയില്‍ താത്ക്കാലികമായി നിര്‍മ്മിച്ച തടയണയില്‍ നിന്ന് പമ്പ് ചെയ്താണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.
ഇപ്പോള്‍ തന്നെ ആഴ്ചയില്‍ നാലു ദിവസം ഇടവിട്ടാണ് വെള്ളം വിതരണം ചെയ്യുന്നതെന്ന് അറിയിച്ചെങ്കിലും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല. ഒരാഴിച കൂടുമ്പോഴാണ് ചിലയിടങ്ങളില്‍ വെള്ളം ലഭിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നുമില്ല.
തടയണയിലാകട്ടെ വെള്ളം കുറഞ്ഞു കൊണ്ടിരിക്കുന്നതിനാല്‍ പമ്പ് ചെയ്യാനും അധികൃതര്‍ക്ക് ആവുന്നില്ല. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നഗരവാസികള്‍ പറയുന്നത്. ഓരോ വാര്‍ഡിലും ഉള്ള കിണറുകളും കുളങ്ങളും വൃത്തിയാക്കിയാല്‍ ഏറെ പ്രയോജനപ്പെടും. ഷൊര്‍ണൂര്‍ - കുളപ്പുള്ളി പാതയില്‍ കുളഞ്ചേരി കുളത്തില്‍ വെള്ളം യഥേഷ്ടമാണ്.
വെള്ളം ശുദ്ധീകരിക്കാനുള്ള നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. തുണികള്‍ അലക്കാനും കുളിക്കാനും ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ പുലര്‍ച്ചെ തന്നെ എത്തുന്നുണ്ട്. സമീപത്തുള്ള കിണറിലും വെള്ളം ഉണ്ട്. അതേസമയം ഓരോ വാര്‍ഡിലും നാട്ടുകാരുടെ സഹായത്തോടെ വെള്ളം ശേഖരിക്കാന്‍ പ്ലാസ്റ്റിക് ടാങ്ക് വാങ്ങാനും നഗരസഭ മുന്‍കൈ എടുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ വിമല പറഞ്ഞു. അതേസമയം ഭാരതപ്പുഴയില്‍ പാതി നിര്‍ത്തിയ തടയണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അറിയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് മുതൽ; ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര ഫണ്ട് കൊള്ള; സഭ പ്രക്ഷുബ്ധമാകും

National
  •  7 days ago
No Image

പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും

Kerala
  •  7 days ago
No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  7 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  7 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  7 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  7 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  7 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  7 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  7 days ago