HOME
DETAILS
MAL
മൂകാഭിനയ വേദിയില്‍ തകര്‍ത്താടി പൊട്ടന്‍തെയ്യം
backup
January 19 2017 | 06:01 AM
കണ്ണൂര്‍: മുഖംമൂടിയും പാന്റും കളസവും ചാടിമറിയലും അഭ്യാസങ്ങളുമായി പാശ്ചാത്യ നാടകസങ്കേതങ്ങളിലൂടെ മാത്രം സഞ്ചരിക്കാറുള്ള മൂകാഭിനയ വേദിയില്‍ തനത് ഇടപെടല്‍. പൊട്ടന്‍തെയ്യത്തിന്റെ അതിജീവനകഥയാടി കണ്ണൂരിലെ കുട്ടികള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം മൂകാഭിനയത്തില്‍ പ്രേക്ഷകരുടെ കൈയടി നേടി.
സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാലയെന്ന കഥയ്ക്കു നാടകരൂപം നല്കിയ ഉമേഷ് കല്യാശേരിയാണ് സംവിധായകന്. കാണികളുടെ ഹൃദയം കവര്‍ന്ന പൊട്ടന്‍തെയ്യത്തിന് രണ്ടാംസ്ഥാനം ലഭിച്ചു. ജനനം മുതല്‍ മരണംവരെയുള്ള ജീവിതവൃത്തം വരച്ചിട്ട പാലക്കാടിനാണ് മൂകാഭിനയത്തിന് രണ്ടാം സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."