മോദി തലതിരിഞ്ഞ ഭരണാധികാരി: കെ. മുരളീധരന്‍
കോഴിക്കോട്: മുഗള്‍ രാജാവായിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്ക് മണ്ടനായ രാജാവായിരുന്നെങ്കിലും പറ്റിയ തെറ്റ് തിരുത്താന്‍ തയാറായിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന മരമണ്ടനായ പ്രധാനമന്ത്രി നരേന്ദ്രമോദി തെറ്റില്‍നിന്നും തെറ്റിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്നുവെന്ന് കെ മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. ചേവരമ്പലത്ത് ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റായ ടി സിദ്ദീഖിന് സ്വീകരണം നല്‍കി. മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. പി സദാനന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനായി. പി.എം സുരേഷ് ബാബു, അഡ്വ ടി സിദ്ദീഖ്, കെ പ്രവീണ്‍കുമാര്‍, അഡ്വ പി ശങ്കരന്‍, അഡ്വ വിദ്യാബാലകൃഷ്ണന്‍, കെ.വി സുബ്രഹ്മണ്യന്‍, ദിനേശ് പെരുമണ്ണ, അഡ്വ ഇ.എ മാത്യു, ഹേമലത വിശ്വനാഥന്‍, കണ്ടിയില്‍ ഗംഗാധരന്‍, പി.ടി ജനാര്‍ദ്ദനന്‍, കെ.പി നിധീഷ്, കളരിയില്‍ രാധാകൃഷ്ണന്‍, കെ മാധവി, അഡ്വ ആര്‍ സചില്‍, പി.എം ചന്ദ്രന്‍, പ്രമീള ബാലഗോപാല്‍, അഡ്വ ബിന്ദു കൃഷ്ണ, ഷിബുലാല്‍, സെബാസ്റ്റ്യന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."