HOME
DETAILS
MAL
വാഹനങ്ങളുടെ മത്സരയോട്ടം; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
backup
May 26 2016 | 19:05 PM
എരമല്ലൂര്‍: വാഹനങ്ങളുടെ മത്സരയോട്ടംമൂലം ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം-എറണാകുളം കെ.എസ്.ആര്.ടി.സി. ബസിലെ ഡ്രൈവറും ചരക്കുലോറിയിലെ ഡ്രൈവറും തമ്മിലുളള തര്‍ക്കംമൂലമാണ് ഗതാഗതം തടസപ്പെട്ടത്. ബസിന് സൈഡ് കൊടുക്കാതിരുന്ന ചരക്കുലോറിയെ ചന്തിരൂര്‍ പാലത്തിനുസമീപം കെ.എസ്.ആര്.ടി.സി. ബസ് ഡ്രൈവര്‍ തടഞ്ഞിട്ടു.
തുടര്‍ന്ന് രണ്ടു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ തമ്മില്‍ റോഡില്‍ വാക്കറ്റവും കൈയേറ്റവുമായി. ഇതോടെ ഇരുവശങ്ങളില്‍നിന്നും വന്ന വാഹനങ്ങള്‍ റോഡില്‍ കുരുങ്ങി കിലോമീറ്ററുകളോളം ഗതാഗത തടസം നേരിട്ടു. വിവരമറിഞ്ഞ് ആരൂര്‍ പൊലിസ് സ്ഥലത്തെത്തി ഗതാഗത തടസം നീക്കുകയും ഇരു വാഹന ഡ്രൈവര്‍മാര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തു. ദീര്‍ഘദൂര യാത്രക്കാരുളളതിനാല് ബസ് കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."