അധികാരം പണം സമ്പാദനത്തിനെന്ന ധാരണ ശക്തമാകുന്നു: പ്രതിഭാഹരി
മണ്ണഞ്ചേരി: അധികാരസ്ഥാനങ്ങള്‍ ലഭിച്ചാല്‍ അത് പണസമ്പാദനത്തിനാണെന്ന ധാരണ ശക്തിപ്പെടുന്നതായി അഡ്വ.യു.പ്രതിഭാഹരി എം.എല്‍.എ പറഞ്ഞു.
സി.പി.എം ന്റെ നേതൃത്വത്തില്‍ പാതിരപ്പള്ളിയില്‍ നടത്തിവരുന്ന പാലിയേറ്റീവ് സംഘടനയായ സ്‌നേഹജാലകത്തിന്റെ വാര്‍ഡുതല വാര്‍ഷികസമ്മേളനത്തിന്റെ ഉദ്ഘാടനം പഴയകാട്ടില്‍ നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. പല അടുപ്പക്കാരയായ നേതാക്കളും പണം സമ്പാദിക്കാന്‍ തന്നോട് പറയാറുണ്ടെന്നും എം.എല്‍.എ പറഞ്ഞു. നിലവിലെ ട്രാക്ക് മാറ്റു എന്ന ഉപദേശമാണ് ഇവര്‍ നല്‍കുകയെന്നും അവര്‍ പറഞ്ഞു. വേദിയിലിരുന്ന സി.പി.എം പ്രവര്‍ത്തകരുടെ ഭാവപകര്‍ച്ചകണ്ട എം.എല്‍.എ അത് തന്റെ പാര്‍ട്ടിയിലെ നേതാക്കളല്ലെന്ന് തിരുത്തുകയും ചെയ്തു. സമീപജില്ലയിലെ രണ്ട് നേതാക്കളെ പേരുപറയാതെ ഉദാഹരിക്കാനും എ.എല്‍.എ ശ്രമിച്ചു.ഇവര്‍ ഉപയോഗിക്കുന്ന കാറിന്റെ വിലയാണ് ഉദാഹരണത്തിനായി ഉപയോഗിച്ചത്.
വിലകൂടിയ കാറിലെത്തുന്ന നേതാവിനെ വരവേല്‍ക്കാന്‍ കൂടുതല്‍ അണികള്‍ എത്തുന്നതായി മറ്റൊരുനേതാവ് തന്നോട് പരിതപിച്ചതായി പ്രതിഭാഹരി പ്രസംഗത്തിനിടയില്‍ പറഞ്ഞു. കെ.എസ്.കുഞ്ഞപ്പന്‍ അധ്യക്ഷതവഹിച്ചു.
വാര്‍ഡ് മെമ്പന്‍ രശ്മി രാജേഷ്, സജിത് രാജ്, സുലേഖപ്രശാന്തന്‍ എന്നിവര്‍പ്രസംഗിച്ചു. പാതിരപ്പള്ളി മേരി ഇമ്മാക്കുലേറ്റ് സ്‌കൂളിലെ കുട്ടികള്‍ ബോധവല്‍ക്കരണസന്ദേശ നാടകം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."