2000 സിസിക്ക് മുകളിലുള്ള ഡീസല്‍വാഹന നിയന്ത്രണത്തിന് സ്റ്റേ
2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു ഹരിത ട്രൈബ്യൂണല്‍ സര്‍ക്യൂട്ട് ബഞ്ച് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് രണ്ടു മാസത്തേക്കു തുടരാം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മലിനീകരണം കുറവാണെന്നും കോടതി അഭിപ്രായപ്പെട്ടു.
10 വര്‍ഷത്തിലേറെ പഴക്കമുള്ള 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിരോധിക്കാനാണ് ദേശീയ ഹരിത ട്രൈബൂണല്‍ ഉത്തരവിട്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ വിധി നടപ്പാക്കണമെന്നാണ് ട്രൈബൂണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാല്‍ 5000 രൂപ പിഴയായി ഈടാക്കും.ജസ്റ്റിസ് സ്വതന്ത്രകുമാര്‍ ഉള്‍പ്പെട്ട് ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."