പ്ലാസ്റ്റിക് അധിഷ്ഠിത വ്യവസായം: ടെക്നോളജി ക്ലിനിക് തുടങ്ങി
കല്‍പ്പറ്റ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്ക് അധിഷ്ഠിത വ്യവസായ സംരംഭങ്ങള്‍' സംബന്ധിച്ചുള്ള ദ്വിദിന ടെക്നോളജി ക്ലിനിക്കിന് കല്‍പ്പറ്റയില്‍ തുടക്കമായി. സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മതനിരപേക്ഷത, ആരോഗ്യചിന്ത, ശുചിത്വബോധം തുടങ്ങിയവ പുലര്‍ത്തുന്ന മലയാളികള്‍ മാലിന്യസംസ്കരണത്തില്‍ പുറന്തിരിഞ്ഞു നില്‍ക്കുന്നത് വിരോധാഭാസവും 44 നദികളുള്ള ഒരു നാട് വരള്‍ച്ചയെ അഭിമുഖീകരിക്കുന്നു എന്നത് ദയനീയവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്ക് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയുടെ യൂനിറ്റായ കൊച്ചിയിലെ സെന്റര്‍ ഫോര്‍ ബയോ പോളിമെര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെയും ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററിലെയും സാങ്കേതിക വിദഗ്ധര്‍ ക്ലാസെടുത്തു. ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്ക്, പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്മെന്റ്, പ്ലാസ്റ്റിക് ടെക്സ്റ്റൈല്‍സ്, പാക്കേജിങ്് എന്നിവയെ കുറിച്ചാണ് ക്ലിനിക്. കല്‍പ്പറ്റ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ.റ്റി.ജെ ഐസക്ക് അധ്യക്ഷനായി. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ സെക്രട്ടറി എ ഭാസ്ക്കരന്‍, ലീഡ് ബാങ്ക് മാനേജര്‍ എം.ഡി ശ്യാമള എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ എ മുഹമ്മദ്കുഞ്ഞ് സ്വാഗതവും പി.എസ് കലാവതി നന്ദിയും പറഞ്ഞു. ടെക്നോളജി ക്ലിനിക് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."