HOME
DETAILS

പൂജയെ സംബന്ധിച്ച് തര്‍ക്കം; കാണക്കാരി ക്ഷേത്രോത്സവം മാറ്റിവച്ചു

  
backup
January 31 2017 | 04:01 AM

%e0%b4%aa%e0%b5%82%e0%b4%9c%e0%b4%af%e0%b5%86-%e0%b4%b8%e0%b4%82%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ഏറ്റുമാനൂര്‍: കാണക്കാരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ പൂജ നടത്തുന്നതിനെ കുറിച്ച് ഭരണസമിതിയും ഊരാഴ്മയില്‍പെട്ടവരും തമ്മിലുണ്ടായ തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു. ഇന്നലെ ക്ഷേത്രത്തില്‍ കയറിയ ഊരാഴ്മയില്‍പെട്ടവര്‍ മേല്‍ശാന്തിയെ ഇറക്കിവിട്ട് പൂജാവിധികള്‍ ഏറ്റെടുത്തതോടെ തിങ്കളാഴ്ച ആരംഭിക്കേണ്ടിയിരുന്ന ഉത്സവം മാറ്റിവച്ചു. ഇതോടെ രോഷാകുലരായ ഒരു സംഘം ഭക്തജനങ്ങള്‍ ക്ഷേത്രത്തിന് മുന്നില്‍ ധര്‍ണ ആരംഭിച്ചു.
ഊരാഴ്മയില്‍പെട്ട മൂന്നു കുടുംബക്കാര്‍ എഴുതിക്കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിന്റെ ഭരണം 1950 മുതല്‍ എന്‍.എസ്.എസ് കരയോഗമാണു നടത്തിവന്നിരുന്നത്. ഇതിനിടെ ക്ഷേത്രം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നു പറഞ്ഞ് ഊരാഴ്മയില്‍പെട്ടവര്‍ കോടതിയെ സമീപിച്ചിരുന്നു. എട്ടുമാസം മുന്‍പ് അവധിയില്‍ പ്രവേശിച്ച മേല്‍ശാന്തിക്കു പകരം മുട്ടുശാന്തിയായി കയറിയയാള്‍ പിന്നീട് അവധി കഴിഞ്ഞെത്തിയ മേല്‍ശാന്തിക്കു മാറിക്കൊടുക്കാന്‍ തയാറാകാതെ വന്നതോടെയാണു ക്ഷേത്രത്തില്‍ പ്രശ്‌നങ്ങള്‍ തലപൊക്കിയത്. തുടര്‍ന്നു ഭരണസമിതിയോഗം ചേര്‍ന്നു നാലുമാസം മുന്‍പ് കറുകച്ചാല്‍ സ്വദേശി ജയപ്രകാശിനെ മേല്‍ശാന്തിയായി നിയമിച്ചു.
ഉത്സവം കൊടിയേറാനിരുന്ന ഇന്നലെ രാവിലെ പത്തിനു ക്ഷേത്രത്തില്‍ കയറിയ ഒരു സംഘം മേല്‍ശാന്തിയെ മര്‍ദിക്കുകയും ക്ഷേത്രത്തില്‍നിന്നു ഭീഷണിപെടുത്തി ഇറക്കിവിടുകയുമായിരുന്നുവെന്നു നിലവിലെ ദേവസ്വം ഭരണസമിതി പ്രസിഡന്റ് ജയകുമാര്‍, അംഗം കാണക്കാരി അരവിന്ദാക്ഷന്‍, മാനേജര്‍ കെ.പി മോഹനന്‍ പറഞ്ഞു.
മേല്‍ശാന്തിയില്ലാതെ ഉത്സവം നടത്താനാവാതെ വന്നതോടെ തന്ത്രിയും സ്ഥലംവിട്ടു. ഒരു വര്‍ഷം മുന്‍പ് ക്ഷേത്രത്തില്‍ സപ്താഹം നടത്തുന്നത് ഊരാഴ്മക്കാര്‍ തടഞ്ഞിരുന്നു. ഹൈക്കോടതിയില്‍നിന്നു ഭരണസമിതി നേടിയ പ്രത്യേക വിധിയുടെ അടിസ്ഥാനത്തിലാണ് അന്നു സപ്താഹം നടത്തിയതെന്ന് പൊലിസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  22 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  22 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  22 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  22 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  22 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  22 days ago
No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  22 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  22 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  22 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  22 days ago