കാനഡ മസ്ജിദ് ആക്രമണം: യുവാവിനെതിരേ കുറ്റം ചുമത്തി
ക്യൂബിക് സിറ്റി: കാനഡയിലെ ക്യൂബിക് സിറ്റിയിലെ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ അറസ്റ്റിലായ ഒരാള്‍ക്കെതിരേ കുറ്റം ചുമത്തി. ഫ്രഞ്ച് കനേഡിയന്‍ വിദ്യാര്‍ഥിയായ അലക്‌സാണ്ടര്‍ ബിസണറ്റാണ് പ്രതി. അറസ്റ്റിലായ മൊറോക്കന്‍ പൗരന്‍ വെടിവെയ്പിന് സാക്ഷി മാത്രമായിരുന്നുവെന്ന് പെലിസ് വ്യക്തമാക്കി. ആറു പേരെ കൊലപ്പെടുത്തിയതിനും അഞ്ചു വധശ്രമങ്ങള്‍ക്കുമാണ് അലക്‌സാണ്ടറിനെതിരേ കേസ്.
സെന്റ് ഫോയി സ്ട്രീറ്റിലെ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിലെ ഗ്രാന്റ് മോസ്‌ക് ഡി ക്യൂബിക്കാലായിരുന്നു ആറുപേര്‍ കൊല്ലപ്പെടുകയും 47 പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയായ ആക്രമണം ഉണ്ടായത്. യു.എസ് വിലക്കിയ മുസ്‌ലിം അഭയാര്‍ഥികളെ കാനഡ സ്വാഗതം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം. കാനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടക്കമുള്ളവര്‍ മുസ്‌ലിംകള്‍ക്കെതിരായ ഭീകരാക്രമണത്തിനെതിരേ ശക്തമായി അപലപിച്ചിരുന്നു. കൊല്ലപ്പെട്ട ആറുപേരുടെ വിവരങ്ങള്‍ ക്യൂബക് പ്രവിശ്യ പെലിസ് പുറത്തുവിട്ടിരുന്നു. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന്റെ കാരണം എന്താണെന്ന് പൊലിസ് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."