HOME
DETAILS
MAL
എയര്‍സെല്‍ -മാര്‍ക്സിസ് കേസ്: ദയാനിധി മാരനടക്കം എല്ലാവരെയും വെറുതെവിട്ടു
backup
February 02 2017 | 16:02 PM
ന്യൂഡല്‍ഹി: എയര്‍സെല്‍- മാര്‍ക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ദയാനിധി മാരനടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ഇവര്‍ക്ക് നേരെ വ്യക്തമായ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ ഉള്‍പ്പെട്ട എട്ടു പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഡല്‍ഹി സി.ബി.ഐ പ്രത്യേക കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കേസില്‍ വിചാരണ വേണ്ടെന്നും കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
2014ലാണ് സി.ബി.ഐ മാരനും സഹോദരന് കലാനിധി മാരനുമെതിരേ കേസ് ചാര്‍ജ് ചെയ്തിരുന്നത്.
ടെലികോം മന്ത്രിയായിരിക്കേ ദയാനിധി മാരന് മാക്സിസ് കമ്പനിക്ക് അനധികൃതമായി സഹായം നല്‍കിയെന്നായിരുന്നു കേസ്. 600 കോടിയുടെ അഴിമതി നടന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."