HOME
DETAILS

കലോത്സവത്തിന് വ്യാജ അപ്പീല്‍: രണ്ടുപേര്‍ അറസ്റ്റില്‍

  
backup
January 09, 2018 | 5:15 PM

4684154445455415454-2

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീലുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍ ചേര്‍പ്പ് സ്വദേശിയും നൃത്ത അധ്യാപകനുമായ സൂരജ്, ഇടനിലക്കാരന്‍ കോഴിക്കോട് സ്വദേശി ജോബി എന്നിവരാണ് അറസ്റ്റിലായിത്.

തൃശൂരില്‍ നിന്നാണ് ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രണ്ടുപേരെയും തൃശൂര്‍ പൊലിസ് ക്ലബില്‍ ക്രൈംബ്രാഞ്ച് ദക്ഷിണമേഖലാ ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. വ്യാജ അപ്പീലുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന.

കഴിഞ്ഞ ദിവസമാണ് ബാലവാകശ കമ്മിഷന്റെ പേരുള്ള നാല് വ്യാജ അപ്പീലുകള്‍ പിടികൂടിയത്. മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നായി രണ്ടു വീതം ഉത്തരവുകളാണ് വ്യാജമായി നിര്‍മിച്ചത്.

ഇംഗ്ലീഷിലുള്ള ഉത്തരവില്‍ ബാലാവകാശ കമ്മിഷന്റെ ലോഗോ ഉപയോഗിച്ചിരുന്നില്ല. സീലും തെറ്റായിരുന്നു. രണ്ട് അംഗങ്ങളും ചെയര്‍പേഴ്‌സണും ഉത്തരവിടുന്നതായാണ് കാണിച്ചിരുന്നത്. ഈ രണ്ട് അംഗങ്ങളുടേയും കാലാവധി മാസങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞതായിരുന്നു. ഇതുവരെ പതിനഞ്ചോളം വ്യാജ അപ്പീലുകള്‍ സമര്‍പ്പിച്ചതായാണ് കണക്കാക്കുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയക്കെണിയില്‍ വീണത് 180 പെണ്‍കുട്ടികള്‍; അശ്ലീല വിഡിയോകള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിങ്; എം.പി പരാതിപ്പെട്ടതോടെ പ്രതി പിടിയില്‍

National
  •  2 months ago
No Image

പേരാമ്പ്രയിൽ പുതുമുഖത്തിന് മുമ്പിൽ ടി.പി രാമകൃഷ്ണന് അടിപതറുമോ

Kerala
  •  2 months ago
No Image

ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം: ഓരോ സംസ്ഥാനങ്ങളിലും എത്ര കൂടും?; എന്താണ് ദക്ഷിണേന്ത്യയുടെ ആശങ്ക? | Explainer

National
  •  2 months ago
No Image

വിജയ പ്രതീക്ഷ നഷ്ടപ്പെട്ട് ബി.ജെ.പി; എഫ്.സി.ആർ.എയും പാർട്ടിക്കകത്തെ അതൃപ്തിയും തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ

Kerala
  •  2 months ago
No Image

വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇനി പൊലിസിന്റെ കാവല്‍; സുരക്ഷയ്ക്കായി ഒരുങ്ങി 'സിഐഎംഎസ്' സംവിധാനം 

Kerala
  •  2 months ago
No Image

ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വര്‍ണം!

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നതിനിടയിൽ സ്ഥലംമാറ്റം; പൊലിസിൽ അതൃപ്തിപുകയുന്നു

Kerala
  •  2 months ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; 25 ലക്ഷം ഇന്ത്യക്കാരെ ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

മരിക്കുന്നതിന് തൊട്ടുമുന്‍പ് നിതിന്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിവന്നു; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് കണ്ടെടുത്തു

Kerala
  •  2 months ago
No Image

യുഎഇയിൽ നാളെ മുതൽ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത; താപനില കുറയും

uae
  •  2 months ago