HOME
DETAILS
MAL
വ്യാജ വൈദ്യം കര്‍ശനമായി നിരോധിക്കണം: എ.എം.എ.ഐ
backup
February 05 2017 | 18:02 PM
കണ്ണൂര്‍: പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പികുന്ന ഔഷധങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വ്യാജ വൈദ്യം കര്‍ശനമായി നിരോധിക്കണമെന്നും ആയുര്‍വേദ മെഡിക്കല്‍ അസോ. ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
കേരള സര്‍ക്കാര്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശികുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണ കേന്ദ്രം ഉടനെ ആരംഭിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ഡോ. ജി വിനോദ് കുമാര്‍ (പ്രസിഡന്റ്), ഡോ. രജിത്ത് ആനന്ദ് (ജനറല്‍ സെക്രട്ടറി), ഡോ. മന്‍സൂര്‍ അലി ഗുരുക്കള്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."