HOME
DETAILS

ജിഷ്ണുവിന്റെ മരണം: കോളജ് തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാര്‍ഥികള്‍

  
backup
February 07 2017 | 19:02 PM

%e0%b4%9c%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d

തൃശൂര്‍: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ ജിഷ്ണു പ്രണോയി മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാരായ കോളജ് മാനേജ്‌മെന്റിനെതിരേ നടപടിയെടുക്കാതെ കോളജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഒരു ആവശ്യവും അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയാറായിട്ടില്ല.
വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ഭീഷണിപ്പെടുത്തി മാനേജ്‌മെന്റിന്റെ വരുതിയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. സംഭവം കഴിഞ്ഞ് ഒരു മാസമായിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലും പൊലിസ് തയാറല്ല. വിദ്യാര്‍ഥികളുടെ വീടുകളിലേക്ക് ഫോണ്‍വിളിച്ച് സമരം പൊളിക്കാന്‍ മാനേജ്‌മെന്റ് അധികൃതര്‍ നീക്കം നടത്തുന്നുണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.
ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി മാനേജ്‌മെന്റിന് അനുകൂലമായ മൊഴി കൊടുപ്പിക്കാനും ശ്രമം നടന്നിട്ടുണ്ട്. ഭീഷണി ഭയന്ന് ഒരു ഒന്നാംവര്‍ഷ വിദ്യാര്‍ഥി മാനേജ്‌മെന്റിന് അനുകൂലമായി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ടെന്ന് സംശയമുണ്ട്.
സംഭവത്തിന് ശേഷം വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും അനുകൂലമായ യാതൊരു നിലപാടും ഉണ്ടായിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
ജിഷ്ണു മരിച്ച ദിവസം ഹോസ്റ്റല്‍ കുളിമുറിയിലെ ചോരപ്പാടുകള്‍ കോളജ് അധികൃതര്‍ നീക്കം ചെയ്തുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. സുപ്രധാന തെളിവുകളാകുമായിരുന്ന രക്തക്കറ നീക്കിയതിന് പിന്നിലെ ദുരൂഹത പുറത്ത് കൊണ്ട് വരണം.
തെളിവുകള്‍ നശിപ്പിക്കാന്‍ മാനേജ്‌മെന്റിന് സൗകര്യം ചെയ്യുന്ന തരത്തിലായിരുന്നു ലോക്കല്‍ പൊലിസിന്റെ നീക്കങ്ങള്‍. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വിഡിയോ പകര്‍ത്താന്‍ തയാറാകാതിരുന്നത് ദുരൂഹമാണ്. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കോളജ് മാനേജ്‌മെന്റിനെതിരേ നടപടിയെടുക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ഥി പ്രതിനിധികളായ അഹമ്മദ് നിസാര്‍, ജെസ്റ്റിന്‍ ജോണ്‍, വിഷ്ണു. ആര്‍, സിനു ആന്റോ പങ്കെടുത്തു. അതേസമയം, മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ കോളജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
എന്നാല്‍ കോളജിന്റെ വാഹനങ്ങള്‍ നിരത്തിലിറക്കില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളജ് തുറക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രക്ഷിതാക്കളുടെ പൊതുയോഗം നടന്നിരുന്നു.
പ്രിന്‍സിപ്പലിനും തൃശൂര്‍ ജില്ലാ കലക്ടര്‍ എ. കൗശികനും ഇവര്‍ നിവേദനവും നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മുതല്‍ കോളജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago
No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago
No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago