ഉദയംപേരൂര്‍ നീതു വധക്കേസ്: പ്രതി തൂങ്ങി മരിച്ചനിലയില്‍
കൊച്ചി: ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതിയായ ബിനുരാജ് തൂങ്ങിമരിച്ച നിലയില്‍. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം. ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനിക്കു സമീപം മീന്‍കടവില്‍ പള്ളിപ്പറമ്പില്‍ ബാബു-പുഷ്പ ദമ്പതികളുടെ ദത്തുപുത്രിയായ നീതു(17)വിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ഡിസംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
ബിനുരാജുമായി പ്രേമത്തിലായിരുന്നു നീതു. ബന്ധത്തില്‍ വീട്ടുകാര്‍ വിലക്കിയതോടെ ഇരുവരും ഒരു മിച്ചു ജീവിക്കാന്‍ വീടുവിട്ടിറങ്ങി. എന്നാല്‍, വീട്ടുകാരുടെ പരാതിയിന്മേല് പൊലിസ് ഇവരെ വിളിപ്പിക്കുകയും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ ശേഷം വിവാഹം കഴിക്കാമെന്നുമുള്ള വ്യവസ്ഥയില്‍ തമ്മില്‍ പിരിയുകയായിരുന്നു. വീട്ടിലേക്ക് പോകാന്‍ താല്‍പ്പര്യമില്ലാതിരുന്ന നീതു വനിതാ ഹോസ്റ്റലിലും ബന്ധുക്കളുടെ വീടുകളിലും താമസിച്ചു. പിന്നീട് മനംമാറ്റമുണ്ടായ നീതു ബിനുരാജുമായുള്ള ബന്ധത്തില്‍ വിമുഖത പ്രകടിപ്പിച്ചു.
നീതു തന്നില്‍ നിന്നും അകലുന്നുവെന്ന് തോന്നിയ പ്രതി 2014 ഡിസംബര്‍ 18ന് ബാബുവും പുഷ്പയും ജോലിക്കു പോയ സമയത്ത് വീട്ടിലെത്തി നീതുവിനെ കൊലപ്പെടുത്തുകയായിരുന്നു. രാവിലെ എട്ടു മണിയോടെ വീടിന്റെ ടെറസില്‍ അലക്കിയ തുണി വിരിക്കുന്നതിനിടെ കൊടുവാളുമായെത്തിയ ബിനുരാജ് നീതുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നീതുവിന്റെ കരച്ചില് കേട്ട് എത്തിയ അയല്‍വാസിയായ യുവാവാണ് നീതുവിനെ വെട്ടുന്നത് കണ്ടത്. തുടര്‍ന്ന് പൊലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."