HOME
DETAILS
MAL
ഹോമിയോ സ്ഥാപനങ്ങളില്‍ സൗജന്യമരുന്ന്
backup
May 28 2016 | 23:05 PM
കോട്ടയം: ജില്ലയില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുളള മഴക്കാലരോഗങ്ങളായ വൈറല്‍ പനി, ഡെങ്കിപനി, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഫലപ്രദമായ രോഗപ്രതിരോധ മരുന്ന് എല്ലാ ഗവ. ഹോമിയോ സ്ഥാപനങ്ങളിലും സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. രോഗപ്രതിരോധ മരുന്ന വിതരണത്തിനും ബോധവല്‍ക്കരണ ക്ലാസുകള്‍ക്കും അതത് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലോ ഡിസ്പെന്‍സറികളിലോ സമീപിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഹോമിയോ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0481 2583516.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."