പാസ്‌പോര്‍ട്ട് പ്രശ്‌നം; പരിഹാരവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്
ജിദ്ദ: പാസ്‌പോര്‍ട്ടിലെ തെറ്റുകള്‍ തിരുത്താന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. വരുന്ന അഞ്ച് ദിവസം ഇതിനുളള സൗകര്യം ഉണ്ടായിരിക്കും. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രതിനിധികളുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് അറിയിച്ചതാണ് ഇക്കാര്യം.
സന്നദ്ധ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സമൂഹം നേരിടുന്ന നിരവധി ബുദ്ധിമുട്ടുകള്‍ പ്രതിനിധികള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടതെല്ലാം അദാലത്തില്‍ ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ചുളള നിയമബോധവത്ക്കരണവും നടത്തും. പാസ്‌പോര്‍ട്ടിലെ തെറ്റുകള്‍ മൂലം ഏജന്റുമാരും ഇടനിലക്കാരും വന്‍തോതില്‍ ആളുകളെ ചൂഷണം ചെയ്യുന്നുണ്ട്. യോഗത്തില്‍ കോണ്‍സുല്‍ ഓഫ് കോണ്‍സുലാര്‍ സര്‍വീസസ് അനന്ത് കുമാര്‍, കോണ്‍സല്‍ ഓഫ് കമ്യൂണിറ്റി വെല്‍ഫെയര്‍ മൊയ്ന്‍ അക്തര്‍, വൈസ് കോണ്‍സല്‍ അസിഫ് സയീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."