വിഷുവിന് വിഷരഹിത പച്ചക്കറിയൊരുക്കാന്‍ കോടഞ്ചേരി പൊലിസ്
തിരുവമ്പാടി: വിഷുവിന് വിഷരഹിതമായ പച്ചക്കറിയെന്ന ലക്ഷ്യവുമായി കോടഞ്ചേരി പൊലിസ് സ്റ്റേഷന് പരിസരത്ത് പച്ചക്കറി കൃഷി തുടങ്ങി. കോഴിക്കോട് റൂറല്‍ കേരളാ പൊലിസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള 'വിഷുവിന് വിഷരഹിത പച്ചക്കറി' പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം താമരശേരി ഡിവൈ.എസ്.പി കെ. അഷറഫ് നിര്‍വഹിച്ചു. കോടഞ്ചേരി കൃഷിഭവന്റെ സാങ്കേതിക സഹായത്തോടെയാണ് കോടഞ്ചേരി പൊലിസ് പച്ചക്കറി കൃഷിയിറക്കുന്നത്. കോടഞ്ചേരി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റുമാരായ മിഷേല്‍ ജോര്‍ജ്, കെ. രാജേഷ് എന്നിവരാണ് സഹായം നല്‍കുന്നത്. ഗ്രോബാഗുകളിലാണ് മുളപ്പിച്ച പച്ചക്കറി തൈകള്‍ നട്ടത്.
ചടങ്ങില്‍ അസോസിയേഷന് സെക്രട്ടറി എ. വിജയന് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എ.പി രതീഷ് അധ്യക്ഷനായി. കോടഞ്ചേരി എസ്.ഐ ചിത്തരഞ്ജന്, കോടഞ്ചേരി കൃഷി ഓഫിസര്‍ കെ.എ ഷബീര്‍ അഹമ്മദ്, സി.കെ സുജിത്ത്, ടി. കൃഷ്ണന്‍കുട്ടി സംസാരിച്ചു. സി.കെ അജിത്ത്കുമാര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."