HOME
DETAILS
MAL
നയപ്രഖ്യാപനം ഒഴിവാക്കാന്‍ സമയമായെന്ന് പി.സി ജോര്‍ജ്
backup
January 22 2018 | 20:01 PM
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗവും ഗവര്‍ണര്‍ പദവിയുമൊക്കെ ഒഴിവാക്കാന്‍ സമയമായെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. നയപ്രഖ്യാപനം ഫ്യൂഡല്‍ ഭരണവ്യവസ്ഥയ്ക്കു ചേര്‍ന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഇത്രയും നെറികെട്ട, നയമില്ലാത്ത ഒരു നയപ്രഖ്യാപനം താന്‍ ആദ്യമായി കേള്‍ക്കുകയാണ്. മുടന്തി മുടന്തി നീങ്ങുന്ന സര്‍ക്കാരിന്റെ മുടന്താണ് ഇതില്‍ പറയുന്നത്. ഇതു ദയനീയമാണ്. സര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളാണ് നയപ്രഖ്യാപനത്തില്‍ പറയാറുള്ളത്. ഇതില്‍ അതൊന്നുമില്ല. ഗവര്‍ണര്‍ തമാശപോലെയാണ് ഇതു വായിച്ചതെന്നും ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."