എം.എല്‍.എമാരുടെ അയോഗ്യത: തിങ്കളാഴ്ച വരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ഇരട്ടപദവി വഹിക്കുന്നുവെന്നു കാട്ടി എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെട്ട മണ്ഡലങ്ങളില്‍ തിങ്കളാഴ്ച വരെ തുടര്‍നടപടി പാടില്ലെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ഡല്‍ഹി ഹൈക്കോടതി. ഉപതെരഞ്ഞെടുപ്പ് പോലുള്ള നടപടികള്‍ പ്രഖ്യാപിക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം.
20 എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ നടപടി റദ്ദാക്കില്ലെന്ന് അറിയിച്ച കോടതി, കമ്മിഷന്റെ നടപടിക്രമങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
അയോഗ്യരാക്കപ്പെട്ട് എട്ട് എ.എ.പി എം.എല്‍.എമാരാണ് കമ്മിഷന്റെ നടപടിയെ ചോദ്യംചെയ്ത് ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നും അതുവരെ ഇക്കാര്യത്തില്‍ കമ്മിഷന് തുടര്‍നടപടി പ്രഖ്യാപിക്കരുതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് വിഭു ബഖ്റു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."