സാംസങ് ഗാലക്‌സി എസ് 9 സീരിസ് ഫെബ്രുവരി 25ന്; കിടിലന്‍ ഫീച്ചേഴ്‌സ്
കാത്തിരിപ്പിനു വിരാമമായി സാംസങ്ങ് ഗാലക്‌സി എസ് 9, ഗാല്ക്‌സി എസ് 9 പ്ലസ് ഫെബ്രുവരി 25 ന് പുറത്തിറക്കും. ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസില്‍ ഇന്ത്യന്‍ സമയം രാത്രി 10.30ന് ഗാലക്‌സി 9 സീരീസ് പുറത്തിറക്കും. മുന്‍പ് പുറത്തിറക്കിയ ഗാല്കസി എസ്7, ഗാലക്‌സി എസ് 7 എഡ്ജ് സീരീസ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലായിരുന്നു പുറത്തിറക്കിയിരുന്നത്. എന്നാല്‍ എസ്8 മാര്‍ച്ചില്‍ ന്യൂയോര്‍ക്കില്‍ വെച്ചാണ് പുറത്തിറക്കിയത്.
ഫോക്കസ് കാമറയാണ് ഗാലക്‌സി എസ്9നും എസ് 9പ്ലസിന്റെ പ്രത്യേകത. ഗാലക്‌സി എസ് 9ന്റെ പിന്‍വശത്തെ കാമറയില്‍ ഒറ്റ ലെന്‍സുണ്ടെന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ മൊത്തത്തിലുള്ള കാമറയുടെ പ്രകടനത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു ചിത്രം ആയിരം വാക്കുകളെ വിലമതിക്കും. പുതുതായി പുറത്തിറങ്ങുന്ന ഫോണിന് ഇതിനേക്കാള്‍ പ്രത്യേകതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രത്യേകതകള്‍
കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഗാലക്‌സി എസ് 8ന്റെ പ്രത്യേകതകള്‍ തന്നെയാണ് പുതിയ സ്മാര്‍ട്ട് ഫോണിലുമുള്ളത്. 2കെ റെസലൂഷനില്‍ 5.8 ഇഞ്ചാണ് സാംസങ് ഗാലക്‌സി എസ്9ന്റെ ഡിസ്‌പ്ലേ, 6.2 ഇഞ്ചാണ് ഗാലക്‌സി എസ് 9പ്ലസിന്റെ ഡിസ്‌പ്ലേ, ഗ്ലാസ് മെറ്റല്‍ ഡിസൈനിങ്ങിലും മാറ്റം വരുത്താന്‍ സാധ്യതയില്ല.
ഗാലക്‌സി എസ് 9നില്‍ 4 ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഉള്ളത്. എസ് 9 പ്ലസില്‍ 6 ജിബി റാമും 128 ഇന്റേണല്‍ മെമ്മറിയുമുണ്ട്. ഫോണുകള്‍ക്ക് 512 ജിബി മെമ്മെറി കപ്പാസിറ്റിയുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഫോണ്‍ പുറത്തിറങ്ങിയാലെ ഫോണിനെ കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ ലഭിക്കൂ.
കാമറ
കാമറയുടെ പ്രധാന പ്രത്യേകത 3 സ്റ്റാക്ക് എഫ്ആര്‍എസാണ്. ഫാസ്റ്റ് റീഡ്ഔട്ട് സെന്‍സറിനെയാണ് എഫ.്ആര്‍.എസ്. ഇത് ഉപയോഗിച്ചു കൊണ്ട് ഒരു സെക്കന്റില്‍ 480 ഫ്രൈംസ് എന്ന കണക്കില്‍ എച്ച്.ഡി വീഡിയോ ഷൂട്ട് ചെയ്യാം. പുതിയ ഇസ്‌കോസെല്‍ കാമറ സെന്‍സര്‍ ആയിരിക്കും ഗ്യാലക്‌സി എസ്9 ല്‍ ഉപയോഗിക്കുക, ഇത് മൂന്ന് ലെയര്‍ ഉള്ള 3സ്റ്റാക്ക് എഫ്ആര്‍എസ് ആകും. ഇത് കാാമറയുടെ വേഗതയെയും ഫോക്കസ് കൃത്യതയെയും വര്‍ധിപ്പിക്കും. സെക്കന്റില്‍ 480 ഫ്രൈംസ് എന്ന നിലയില്‍ സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ എച്ച്ഡി 1080 പിയില്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കും.
ഇന്ത്യയില്‍ എന്ന് പുറത്തിറങ്ങും?
മാര്‍ച്ച് ആദ്യവാരത്തോടെ തന്നെ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാം. ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ ഫോണ്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."