സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.എം മാണി
തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് മാണി മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചത്.
നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രസംഗിക്കാതെ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗം വിട്ടുകളയുന്നതിനു മുന്‍പ് സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കില്‍ കുഴപ്പമുണ്ടായിരുന്നില്ലെന്നും മാണി പറഞ്ഞു.
അല്ലെങ്കില്‍ അത് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കൃത്യമായി പ്രതികരിക്കാത്തത് ഭരണഘടനാപരമായ ബാധ്യതകളില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റമാണെന്നും മാണി വ്യക്തമാക്കി.
പല പദ്ധതികള്‍ക്കും കിഫ്ബി വഴി കോടികള്‍ ചെലവഴിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണ്.
ബജറ്റിനുപുറത്ത് പണം ചെലവഴിക്കുന്നതിന് സഭയ്ക്ക് ഉത്തരവാദിത്തമില്ല. കിഫ്ബിയുടെ ചെലവുകള്‍ ഓഡിറ്റ് ചെയ്യാന്‍ സ്വകാര്യ ഏജന്‍സിയെയാണ് ഏല്‍പ്പിച്ചത്.
ഇത്തരം നടപടികളില്‍ ധനമന്ത്രി തോമസ് ഐസക്കിനെ മുഖ്യമന്ത്രി നിയന്ത്രിക്കണം. കര്‍ഷകരെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്നവര്‍ അവര്‍ക്കായി പുതിയ പദ്ധതികള്‍ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താത്തത് നിര്‍ഭാഗ്യകരമാണെന്നും മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."