പാസ്പോര്‍ട്ട് സേവാകേന്ദ്രം ഉദ്ഘാടനം 28ന് : കരുണാകരന് എം.പി
കാസര്‍കോട്: ജില്ലയില്‍ അനുവദിച്ച പാസ്പോര്‍ട്ട് സേവാകേന്ദ്രം പൂര്‍ണ്ണ സംവിധാനത്തോടെ ഹെഡ് പോസ്റ്റ് ഓഫിസില്‍ 28ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഓഫിസിന്റെ പണി നാളെ മുതല്‍ തുടങ്ങുമെന്നും പി കരുണാരകരന്‍ എം.പി. പാസ്പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങുന്നതിനുള്ള സൗകര്യം പരിശോധിക്കാന്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഹെഡ് പോസ്റ്റ് ഓഫിസിന്റെ താഴത്തെ നിലയിലാണ് സേവാകേന്ദ്രം തുടങ്ങുക. ഇതിനുള്ള സൗകര്യം ഒരുക്കുമെന്നു റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫിസറേയും മുഖ്യ പാസ്പോര്‍ട്ട് ഓഫിസറേയും അറിയിച്ചിട്ടുണ്ട്. വിപുലമായ സൗകര്യത്തോടെ സേവാകേന്ദ്രത്തിന് പുതിയ കെട്ടിടം പോസ്റ്റ് ഓഫിസിനോട് ചേര്‍ന്നുള്ള പോസ്റ്റുമാസ്റ്ററുടെ ക്വാര്‍ട്ടേഴ്സില്‍ ഭാവിയില്‍ ആരംഭിക്കും. ഇതിനു ഫണ്ട് ആവശ്യമുണ്ടെങ്കില്‍ എം.പി ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."