ഹജജ് കമ്മിറ്റി ചെയര്‍മാന് പാലോലിക്കുളങ്ങര ഗ്രാമത്തിന്റെ അനുമോദനം
കരുനാഗപ്പള്ളി: ഹജജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയെ തൊടിയൂര്‍ പാലോലികുളങ്ങര ഗ്രാമം ഒന്നടങ്കംഅനുമോദിച്ചു. മൗലവി നാല്‍പ്പത് വര്‍ഷമായി ഇമാമായി സേവനമനുഷ്ടിച്ചു വരുന്ന മുസ്‌ലിം ജമാത്തത്തിന്റെ നേത്വത്തില്‍ ഇടക്കുളങ്ങരയിലെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ചാണ് സ്വീകരണവും അനുമോദനവും നല്‍കിയത്. സമ്മേളനം ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.കെ.സി വേണുഗോപാല്‍ എം.പി, അഡ്വ. കെ.പി മുഹമ്മദ്, സി.ആര്‍ മഹേഷ്, എം.എസ് ഷൗക്കത്ത്, കാട്ടൂര്‍ ബഷീര്‍, വലിയത്ത് ഇബ്രാംഹിം കുട്ടി, വിജയന്‍, അബ്ദുല്‍സമദ് പൂള്ളിയില്‍, റിട്ട. എസ്.പി മൈതീന്‍കുഞ്ഞ്, അബ്ദുല്‍ സലിം, മുഹമ്മദ് കുഞ്ഞ് റോസ്ഹൗസ്, എം. ഇബ്രാഹിം കുട്ടി, കുരുടെന്റയ്യത്ത് നാസര്‍, നവാസ്, രാജീവ്, കെ.എ.ജവാദ്, എം.എ ആസാദ്, അബ്ദുല്‍ ലത്തീഫ്, സനല്‍, ബിന്ദു രാമചന്ദ്രന്‍, സുരേഷ്, സുജാത, സീന, അബ്ദുല്‍ സലാം പുള്ളിയില്‍, സി.എം.എ നാസര്‍, ഷിഹാബ് പൈനുംമൂട് തുടങ്ങിയവര്‍ സംസാരിച്ചു. അനുമോന സമ്മേളനത്തില്‍ പാലോലികുളങ്ങര മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സിയ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."