HOME
DETAILS

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മാണത്തിനിടെ സ്റ്റേജ് തകര്‍ന്നു

  
backup
January 30 2018 | 03:01 AM

%e0%b4%aa%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4



കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മാണത്തിനിടെ സ്റ്റേജ് തകര്‍ന്ന് ഒന്‍പത് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. മൂന്നു പേരുടെ നില ഗുരുതരമാണ്.
സാരമായി പരുക്കേറ്റ കലയ്‌ക്കോട് കാഞ്ഞിരംവിള ഭദ്രന്‍(58), പുത്തന്‍കുളം സ്വദേശി സുരേഷ്(48), പരവൂര്‍ സ്വദേശി കുട്ടപ്പന്‍(55) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ പെരുങ്കുളം സ്വദേശി ഗണേശ്(49), ഇടയാടി ജിജി സദനത്തില്‍ ബാബുരാജന്‍പിള്ള(61) എന്നിവരെ പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കല്‍ കോളജിലും ഊന്നിന്‍മൂട് കടയില്‍ വീട്ടില്‍ സജീവ്(39), പുത്തന്‍കുളം രാജു വിലാസത്തില്‍ രാജു(52), പൂതകുളം മുരുകാലയത്തില്‍ രാജു(55), ചാത്തന്നൂരില്‍ താമസിക്കുന്ന അസം സ്വദേശി വികാസ്(18)എന്നിവരെ നെടുങ്ങോലും താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കോണ്‍ക്രീറ്റ് നടന്ന മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. അന്‍പതോളം തൊഴിലാളികളാണ് കോണ്‍ക്രീറ്റിങിനുണ്ടായിരുന്നത്. ഇത് പൂര്‍ത്തിയാക്കി ഇവര്‍ മടങ്ങിയ ശേഷം അനുബന്ധ ജോലികള്‍ക്കായി സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. നാട്ടുകാരും ക്ഷേത്ര ജീവനക്കാരുമാണ് തൊഴിലാളികളെ ഇടിഞ്ഞു വീണ മേല്‍ക്കൂരയ്ക്കടിയില്‍ നിന്ന് പുറത്തെടുത്തത്. സംഭവ സ്ഥലത്ത് എത്തിയ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. സംഭവത്തില്‍ കരാറുകാരനെതിരേ കേസെടുത്തു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  25 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  25 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  25 days ago
No Image

കുറുവാ ഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  25 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  25 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  25 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  25 days ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  25 days ago
No Image

ഡല്‍ഹിക്ക് പുറത്ത് ചേരിയില്‍ തീപിടിത്തം; 150 കുടിലുകള്‍ കത്തി നശിച്ചു

National
  •  25 days ago
No Image

'നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്'; വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരന്‍

Kerala
  •  25 days ago