മാനവീയം പുസ്തകോത്സവത്തിന് തിരക്കേറുന്നു
തിരുവനന്തപുരം: നഗരസഭ സംഘടിപ്പിക്കുന്ന മാനവീയം തെരുവ് പുസ്തകോത്സവത്തില്‍ തിരക്കേറുന്നു. വെള്ളയമ്പലത്തെ മാനവീയം വീഥിയിലാണ് തെരുവ് പുസ്തകോത്സവം നടക്കുന്നത്. സാധാരണ പുസ്തകമേളയ്ക്ക് അപ്പുറം തെരുവുത്സവം എന്ന നിലയിലാണ് ഈ പരിപാടി ശ്രദ്ധേയമാകുന്നത്.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കഫേയും, തത്സമയ ചിത്രരചനയും, കാരിക്കേച്ചര്‍ രചനയും ,വനിതകള്‍ക്കായുള്ള സൈക്ലിങ് പരിശീലനവും, പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനവും തെരുവുത്സവത്തിന്റെ പ്രത്യേകതയാണ്.
എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണി മുതല്‍ സെമിനാറും വിവിധ കലാപരിപാടികളും നടക്കുന്നുണ്ട്. ഇന്നലെ നടന്ന സംവാദം ഡോ. ബിജു ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകരായ കെ.വി. മധു, കെ.ജെ. ജേക്കബ്, ഹര്‍ഷന്‍, സാബു തോമസ്, കെ.ആര്‍. അജയന്‍, കെ.വി. ശ്രീകുമാര്‍, ക്രിസ്റ്റീന ചെറിയാന്‍, അരവിന്ദ്, എബി തരകന്‍, കെ.വി. സൂരജ്, ജിഷ എലിസബത്ത്, എന്‍.എം. ഉണ്ണികൃഷ്ണന്‍, എച്ച്. മനോജ് കുമാര്‍, അനുപമ എം.എസ്, അനു ദേവരാജന്‍ തുടങ്ങിയവരും പങ്കെടുത്തു.
നഗരത്തിന്റെ സാംസ്‌കാരിക ഇടനാഴിയായി മാനവീയംവീഥിയെ മാറ്റുന്നതിന്റെ ഭാഗമായാണ് തെരുവ് പുസ്തകോത്സവം നഗരസഭ സംഘടിപ്പിച്ചിരിക്കുന്നത്.ഞായറാഴ്ച സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."