നാട്ടുകാരുടെ നന്‍മയില്‍ നിര്‍ധന കുടുംബത്തിന് വീടൊരുങ്ങുന്നു
കുട്ടനാട്: തലവടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ പുളിക്കത്തറ ഷൈലമ്മ പ്രഹ്‌ളാദനും കുടുംബത്തിനുമായി നിര്‍മ്മിച്ച നന്മവീടിന്റെ ശിലാസ്ഥാപന കര്‍മ്മം ഞായറാഴ്ച നടക്കും.
വിധവയായ ഷൈലമ്മയും രണ്ട് പെണ്‍മക്കളും ഇളയ മകനുമൊപ്പം വാടകക്ക് അടച്ചുറപ്പില്ലാത്ത ഷെഡിലായിരുന്നു താമസം.
ദുരവസ്ഥ തിരിച്ചറിഞ്ഞ നാട്ടുകാര്‍ ഷൈലമ്മയുടേയും കുടുംബത്തിന്റേയും പുനരധിവാസത്തിനായി ഷൈലമ്മ പുനരധിവാസ സമിതി ഉണ്ടാക്കി.
തുടര്‍ന്ന് നടന്ന സമിതിയുടെ പ്രവര്‍ത്തനങ്ങളാണ് ഷൈലമ്മയ്ക്കായി ഭൂമി വാങ്ങുവാനും വീടിന്റെ ശിലാസ്ഥാപനത്തിലും എത്തി നില്‍ക്കുന്നത്.
സുമനസ്സിനുടമകളായ നാട്ടുകാരുടേയും മറ്റും സഹായത്തോടെ ശേഖരിച്ച തുകയും പഞ്ചായത്തിന്റെ അഗതി ആശ്രിത പദ്ധതിയില്‍ നിന്നും ലഭിച്ച തുകയും ഉപയോഗിച്ചാണ് ഇക്കാര്യങ്ങളെല്ലാം നിറവേറ്റിയത്.
ഗൃഹത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ ഇനിയും പണം ആവശ്യമാണ്.സുമനസ്സുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഷൈലമ്മയും നട്ടുകാരും.കടയില്‍ സെയില്‍സ് ഗേളായി ജോലി നോക്കുന്ന ഷൈലമ്മക്ക കിട്ടുന്ന ശമ്പളത്തില്‍ നിന്നുമാണ് കുട്ടികളുടെ പഠനവും വീട്ടു ചിലവും നടക്കുന്നത്.
പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത്,ഗോപിനാഥന്‍ ആനന്ദാലയം,ഗോപിനാഥന്‍ നായര്‍,തോമസുകുട്ടി ചാലുങ്കല്‍,ലാല്‍സന്‍ മുണ്ടുചിറ, സുധീന്ദ്രബാബു എന്നവരുടെ നേതൃത്വത്തിലാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍.ഷൈലമ്മ പുനരധിവാസ സമിതിയുടെ അക്കൗണ്ട് വിവരങ്ങള്‍,
ACCOUNT No-10380100198625
IFSC Code:
FDRL-0001038
Federal Bank Ltd-
Branch Thalavady.
ഫോണ്‍: 9446322303
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."