HOME
DETAILS

ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പൊലിസിനു വീഴ്ച പറ്റി: എം.പി

  
backup
February 12 2017 | 04:02 AM

%e0%b4%97%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be-%e0%b4%b8%e0%b4%82%e0%b4%98%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%85%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a

 

ആലപ്പുഴ : കരുവാറ്റയില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതിനു കാരണം ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പൊലിസിനുണ്ടായ വീഴ്ചയാണെന്ന് കെ.സി വേണുഗോപാല്‍ എം പി.
കഴിഞ്ഞ ദിവസത്തെ കൊലപാതകത്തിനു പിന്നില്‍ ക്വട്ടേഷന്‍ മയക്കുമരുന്നു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് മനസ്സിലാക്കുന്നത്. അനധികൃത മണ്ണെടുപ്പ്, നിലംനികത്തല്‍, മണല്‍വാരല്‍, മാഫിയകളുടെ പ്രവര്‍ത്തനം കരുവാറ്റ മേഖലയില്‍ സജീവമാണ്.
പൊലിസിന്റെ നിഷ്‌ക്രിയത്വവും മൗനാനുവാദവുമാണ് ഇത്തരം സംഘങ്ങള്‍ തഴച്ചുവളരുവാന്‍ കാരണമെന്നും എം പി ആരോപിച്ചു. ഭരണകക്ഷിയുടെ തണലിലാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുതെന്നതിനാലാണ് ഈ സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ പൊലിസ് മടിക്കുന്നത്. കൊലക്കേസിലെ പ്രതികളെ പിടികൂടാന്‍ പോലീസ് വൈകുന്നതിനു പിന്നിലും രാഷ്ട്രീയ സ്വാധീനം വ്യക്തമാണ്.
പൊലിസ് നിഷ്‌ക്രിയമായതോടെ ജില്ലയില്‍ ക്വട്ടഷന്‍ സംഘങ്ങള്‍ സൈ്വര്യവിഹാരം നടത്തുകയാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കന്നുകാലി പാലത്തിനു സമീപം ആരംഭിച്ച പൊലിസ് എയ്ഡ്‌പോസ്റ്റ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പിന്‍വലിച്ചിരുന്നു.
ഇതോടെയാണ് കരുവാറ്റയിലും പരിസര പ്രദേശങ്ങളിലും ക്വട്ടഷന്‍ മയക്കുമരുന്നു മാഫിയകളുടെ പ്രവര്‍ത്തനം സജീവമായത്. സി.പി.എമ്മിന്റെയും ആര്‍.എസ്സ്.എസ്സിന്റെയും തണലിലാണ് ഇത്തരം ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനം.
ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങള്‍ക്ക് രാഷ്ട്രീയ പിന്‍ബലമുള്ളതിനാലാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു കൊലപാതകങ്ങളാണ് കരുവാറ്റയില്‍ ഉണ്ടായിരിക്കുന്നത്.
സംഭവത്തിനു പിന്നിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നും പൊലിസ് നിഷ്‌ക്രിയത്വം അവസാനിപ്പിച്ച് ഗുണ്ടാ-ലഹരി സംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്നും എം പി ആവശ്യപ്പെട്ടു. മോഷണങ്ങളും അക്രമങ്ങളും നിയമ ലംഘനങ്ങളും ജില്ലയില്‍ വ്യാപിച്ചു വരികയാണ്.
മുമ്പൊരിക്കലും ഇല്ലാത്തവിധം ക്രമസമാധാനില തകര്‍ന്നിട്ടും പൊലിസ് അനങ്ങുന്നില്ല. ഇത് പ്രതിഷേധാര്‍ഹമാണ്. തുടരെയുള്ള കൊലപാതകങ്ങളില്‍ ജനജീവിതം ഭീതിയിലാണ്. ക്വട്ടഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലിസ് അടിയന്തിര നടപടിയെടുക്കണമെന്നും എം പി ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  17 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  17 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ 

Kerala
  •  17 days ago
No Image

റേഷന്‍ കാര്‍ഡ് തരംമാറ്റണോ, ഇന്നു മുതല്‍ അപേക്ഷ നല്‍കാം

Kerala
  •  17 days ago
No Image

ആലുവയിൽ വൻ കഞ്ചാവ് വേട്ട; ബാഗിലും ട്രോളി ബാഗിലുമായി എത്തിച്ച 36 കിലോ കഞ്ചാവ് പിടികൂടി, രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  17 days ago
No Image

കണ്ണൂരില്‍ വന്‍ കവര്‍ച്ച; അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരു കോടിയും കവര്‍ന്നു 

Kerala
  •  17 days ago
No Image

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; രണ്ട് പേര്‍ പിടിയിൽ, കൊലപാതകം മോഷണം ലക്ഷ്യമിട്ട്

Kerala
  •  17 days ago
No Image

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലിസ് 

Kerala
  •  17 days ago
No Image

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  17 days ago