HOME
DETAILS
MAL
ശശികലയുടെ സ്വത്ത് സമ്പാദന കേസില്‍ തിങ്കളാഴ്ച വിധിയില്ല
backup
February 12 2017 | 17:02 PM
ന്യൂഡല്‍ഹി; തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയും പ്രതികളായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രിംകോടതി തിങ്കളാഴ്ച ഉത്തരവ് പുറപെടുവിച്ചേക്കില്ല.
തിങ്കളാഴ്ച പരിഗണിക്കാനുള്ള കേസുകളുടെ പട്ടികയില്‍ ഈ കേസ് ഉള്‍പെടുത്തിയിട്ടില്ല.
കഴിഞ്ഞ ആഴ്ച കര്‍ണാടക സര്‍ക്കാര്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് ഈ ആഴ്ച വിധി പറയുമെന്ന് ജസ്റ്റിസുമാരായ പി.സി ഘോഷ്, അമിതവ റോയി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."