HOME
DETAILS

വൈദികനില്‍ നിന്ന് പണം തട്ടിയ ഡല്‍ഹി സ്വദേശി പിടിയില്‍

  
backup
January 31 2018 | 21:01 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b4%bf%e0%b4%95%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%9f

കണ്ണൂര്‍: വിദേശ പൗരനാണെന്ന് പറഞ്ഞ് വൈദികനെ കബളിപ്പിച്ച് പണം കൈക്കലാക്കിയ ഡല്‍ഹി സ്വദേശി അറസ്റ്റില്‍. ന്യൂഡല്‍ഹി കിര്‍ക്കിയിലെ ബ്ലോക്ക് ജങ്ഷനില്‍ എല്‍വിസ് മെന്റാനെ(33)യാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് പള്ളിക്കുന്ന് ശ്രീപുരത്തിനടുത്തുവച്ച് പിടികൂടിയത്. വൈദികരുടെ വേഷത്തിലെത്തിയാണ് പൊലിസ് ഇയാളെ അറസ്റ്റുചെയ്തത്. ക്രിസ്ത്യന്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് ഇയാളുടെ പതിവാണെന്നും പൊലിസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 26ന് രാജപുരത്തെ പള്ളിയിലെത്തി ഫാദര്‍ ജെയിംസില്‍ നിന്ന് 4000 രൂപ കൈക്കലാക്കിയതാണ് ഇയാള്‍ വലയിലാകാന്‍
കാരണം. താന്‍ അമേരിക്കന്‍ പൗരനാണെന്നും ഇംഗ്ലണ്ടില്‍ പഠിക്കുകയാണെന്നും ഇന്ത്യയില്‍ എത്തിയപ്പോള്‍ പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടുവെന്നും സാമ്പത്തികമായി സഹായിക്കണമെന്നുമായിരുന്നു ഇയാള്‍ ഫാദര്‍ ജെയിംസിനോട് പറഞ്ഞത്. ഡഗ്ലസ് എന്നാണ് പേരെന്നും പരിചയപ്പെടുത്തി.
എന്‍ഫീല്‍ഡ് ബുള്ളറ്റിലാണ് ഇയാള്‍ പള്ളിയില്‍ എത്തിയിരുന്നത്. പണം തിരിച്ചുതരാന്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഡോണ്‍ബോസ്‌കോയിലെ ഒരു വിദ്യാര്‍ഥിയുടെ അക്കൗണ്ട് നമ്പര്‍ എല്‍വിസിനു നല്‍കുകയും ചെയ്തു.
75,000 രൂപകൂടി വേണമെന്ന് ആവശ്യപ്പെട്ട് പിറ്റേ ദിവസവും ഇയാള്‍ ഫാ.ജെയിംസിന്റെ ഫോണ്‍ നമ്പറില്‍ സന്ദേശം അയച്ചിരുന്നു. ഇതോടെ സംശയം തോന്നിയ വൈദികന്‍ കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ വിവരം അറിയിക്കുകയും പൊലിസ് അന്വേഷണം നടത്തുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നിര്‍ദേശപ്രകാരം ടൗണ്‍ സി.ഐ ടി.കെ. രത്‌നകുമാര്‍, എസ്.ഐ ഷാജി പട്ടേരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇയാള്‍ താമസിക്കുന്ന സ്ഥലം മനസിലായതോടെ ടൗണ്‍ സ്‌റ്റേഷനിലെ റൗഫ്, സഞ്ജയ്, അനില്‍ബാബു എന്നിവര്‍ വേഷം മാറി സ്ഥലത്തെത്തുകയായിരുന്നു. ഫാ.ജെയിംസ് പറഞ്ഞിട്ടാണ് വന്നതെന്ന് അറിയിച്ചാണ് പൊലിസ് പ്രതിയെ വലയിലാക്കിയത്.
മുംബൈ അന്ധേരിയിലെ റോയി മേനോന്റെ മകന്‍ എല്‍വിസ് റോയ് എന്നപേരില്‍ ഇയാള്‍ക്ക് മറ്റൊരു വ്യാജ പാസ്‌പോര്‍ട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. മണിപ്പാലില്‍ വച്ച് തന്റെ പാസ്‌പോര്‍ട്ട് കാണാതായി പൊലിസിനു നല്‍കിയ പരാതിയുടെ കോപ്പി കാണിച്ചാണ് ഇയാള്‍ ക്രിസ്ത്യന്‍ പള്ളികള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്നത്. പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഇന്ത്യന്‍ പൗരനാണെന്നു വ്യക്തമായത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് പിടികൂടിയ പ്രതിയെ രാജപുരം പൊലിസിനു കൈമാറി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago