സൈന, സിന്ധു, ശ്രീകാന്ത് രണ്ടാം റൗണ്ടില്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈന നേഹ്‌വാള്‍, പി.വി സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവര്‍ ഇന്ത്യ ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ രണ്ടാം റൗണ്ടില്‍. ആദ്യ റൗണ്ട് പോരാട്ടത്തില്‍ സൈന ഡെന്‍മാര്‍ക് താരം സോഫി ഹോംബോ ഡലിനെ അനായാസം വീഴ്ത്തി. സ്‌കോര്‍: 21-15, 21-9. നിലവിലെ വനിതാ ചാംപ്യന്‍ സിന്ധുവും ഡെന്‍മാര്‍ക് താരത്തെ തന്നെയാണ് ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. ഡെന്‍മാര്‍കിന്റെ നതാലിയ കോച് റോഡിനെ 21-10, 21-13 എന്ന സ്‌കോറിനാണ് സിന്ധു വീഴ്ത്തിയത്.
പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡ് ശ്രീകാന്ത് ഹോങ്കോങ് താരം ലീ ചുക് യൂവിനെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 21-17, 21-18. എട്ടാം സീഡ് ബി സായ് പ്രണീതും ആദ്യ റൗണ്ടില്‍ വിജയം സ്വന്തമാക്കി. കടുത്ത പോരാട്ടത്തില്‍ ഇംഗ്ലണ്ട് താരം രാജീവ് ഔസേഫിനെയാണ് സായ് വീഴ്ത്തിയത്. സ്‌കോര്‍: 21-11, 17-21, 21-17. അതേസമയം മലയാളി താരമായ എച്.എസ് പ്രണോയ് ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടു. പരുക്കിന്റെ വേവലാതികളുമായി കളിച്ച പ്രണോയ് ഇന്ത്യന്‍ താരം തന്നെയായ ശ്രേയാന്‍ഷ് ജയ്‌സ്വാളിനോട് പൊരുതാന്‍ പോലും നില്‍ക്കാതെ തോല്‍വി വഴങ്ങുകയായിരുന്നു. സ്‌കോര്‍: 4-21, 6-21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."