HOME
DETAILS

കോടതിയലക്ഷ്യം: ദലിതനായത് കൊണ്ട് തന്നെ വേട്ടയാടുന്നുവെന്ന് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി

  
backup
February 13 2017 | 03:02 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b4%a8%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d


കൊല്‍ക്കത്ത: സുപ്രിം കോടതിയിലെ ഉന്നത ജാതിക്കാരായ ജഡ്ജിമാര്‍ നിയമത്തെ സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും ദലിതനായതു കൊണ്ട് തന്നെ വേട്ടയാടുകയാണെന്നും കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണന്‍. ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കെതിരേ അഴിമതി ആരോപണവുമായി പ്രധാനമന്ത്രിയെ സമീപിച്ചതിന് സുപ്രിം കോടതി പുറപ്പെടുവിച്ച കോടതിയലക്ഷ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി സിറ്റിങ് ജഡ്ജിക്കെതിരേ ശിക്ഷ ചുമത്താന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നും കര്‍ണന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുപ്രിം കോടതി രജിസ്ട്രാര്‍ ജനറലിന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സുപ്രിം കോടതിയുടെ ഉത്തരവ് യുക്തിക്കു നിരക്കാത്തതു കൊണ്ട് അതു നടപ്പാക്കാന്‍ പാടില്ല. ഉന്നതജാതിക്കാരായ ജഡ്ജിമാര്‍ നിയമത്തെ സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന്റെയും എസ്.സിഎസ്.ടി ജഡ്ജിക്കെതിരേ നിയമാധികാരം പ്രയോഗിക്കുന്നതിന്റെയും വ്യക്തമായ തെളിവാണ് ഈ ഉത്തരവെന്നും സി.എസ് കര്‍ണന്‍ കത്തില്‍ ആരോപിച്ചു. താന്‍ ദലിതനാണെന്നു വ്യക്തമാക്കിയ കര്‍ണന്‍ സുപ്രിം കോടതിയില്‍ നിലവില്‍ ഒറ്റ എസ്.സി, എസ്.ടി വിഭാഗക്കാരനുമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.ജസ്റ്റിസ് എസ്. കിശന്‍ കൗളിനെ ഒന്നാം പ്രതിയാക്കി മദ്രാസ് ഹൈക്കോടതിയിലെ 20 ജഡ്ജിമാര്‍ക്കെതിരേയായിരുന്നു കര്‍ണന്‍ അഴിമതി ആരോപണമുയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം നിലവിലെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിനെതിരേയും അദ്ദേഹം എസ്.സിഎസ്.ടി വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ സുപ്രിം കോടതി ബെഞ്ച് കര്‍ണനെതിരേ കോടതിയലക്ഷ്യം പുറപ്പെടുവിച്ചത്. ഇന്ന് സുപ്രിം കോടതിക്കു മുന്‍പാകെ ഹാജരാകാനും നിര്‍ദേശമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍.. കൈകൊട്ടിപ്പാടി കുഞ്ഞുങ്ങള്‍; പുതു പുലരിയുടെ ആഹ്ലാദമുനമ്പില്‍ ഗസ്സ

International
  •  8 minutes ago
No Image

കുവൈത്ത്; 2025ലെ ആദ്യ ഘട്ട വധശിക്ഷയില്‍ എട്ട് പേരെ വധിക്കും

Kuwait
  •  an hour ago
No Image

'ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി' മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന്റെ പ്രതികരണം 

International
  •  an hour ago
No Image

2030ല്‍ രണ്ടു റമദാന്‍; എങ്ങനെയാണന്നല്ലേ?

International
  •  2 hours ago
No Image

മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് കൈമാറി; ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

International
  •  2 hours ago
No Image

തടസ്സവാദവുമായി വീണ്ടും നെതന്യാഹു; മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം കൈമാറാതെ വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്ന്, ആക്രമണവും തുടരുന്നു

International
  •  3 hours ago
No Image

ഗോമൂത്രത്തിന് ഔഷധഗുണമേറെ, ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കുമെന്ന് ഐ.ഐ.ടി ഡയറക്ടർ   

National
  •  3 hours ago
No Image

ഏഴു പള്ളികളെ അല്‍ നഖ്‌വ എന്നു പുനര്‍നാമകരണം ചെയ്ത് യുഎഇ, എന്തുകൊണ്ടാണെന്നല്ലേ?

uae
  •  4 hours ago
No Image

ലാ മെറിലെ സ്മാര്‍ട്ട് പൊലിസ് സ്റ്റേഷന്‍ അടച്ചുപൂട്ടി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ അന്തരിച്ചു 

Kerala
  •  4 hours ago