മാനവിക പുരോഗതിക്ക് മതസൗഹാര്‍ദ്ദം അനിവാര്യം: കെ.കെ രാമചന്ദ്രന്‍നായര്‍
ചെങ്ങന്നൂര്‍: മാനവിക പുരോഗതിയ്ക്ക് മതങ്ങള്‍ തമ്മിലുള്ള മതസൗഹാര്‍ദ്ദം അനിവാര്യമെന്ന് കെ കെ രാമചന്ദ്രന് നായര്‍ എം.എല്‍.എ.
മതങ്ങള്‍ തമ്മിലുള്ള മത്സരം പുരോഗതിയെ പുറകോട്ടടിക്കുമെന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് പരസ്പരം സ്നേഹവും സാഹോദര്യവുമാണ്. മേരിമാതാ സിറോമലബാര്‍ കത്തോലിക്കാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക മത സൗഹാര്‍ദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി അധ്യഷത വഹിച്ചു. ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
മുനിസിപ്പല്‍ ചെയ്യര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, എം.ഗോപകുമാര്‍, അനില്‍ പി ശ്രീരംഗം , പി കെ മനോഹരന്, രാജന് കണ്ണാട്ട്, പി.ആര് പ്രദീപ്, കൗണ്‍സിലര്‍ അനില്‍കുമാര്‍, ടോം മുരിക്കുംമൂട്ടില്‍, ഫാ. ആന്റണി ഏത്തയ്ക്കാട്ട്, എല്‍സമ്മ ജോര്‍ജ്ജ് തെക്കേമുറി, ഫ്രാന്‍സിസ് പുന്നാഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് കാന്‍സര്‍ രോഗിയായ ഏഴ് വയസുള്ള പി ആര് സുഭാഷിന് ഇടവക വികാരി ഫാ. ആന്റണി ഏത്തയ്ക്കാട്ട് ചികിത്സാ സഹായം കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."