HOME
DETAILS

ഹൈസ്‌കൂളുകളില്‍ നാഷനല്‍ അച്ചീവ്‌മെന്റ് സര്‍വേ ഇന്ന്

  
backup
February 05, 2018 | 3:06 AM

%e0%b4%b9%e0%b5%88%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d


നാദാപുരം: സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ കീഴില്‍ നടക്കുന്ന നാഷനല്‍ അച്ചീവ്‌മെന്റ് സര്‍വേ ഇന്ന് നടക്കും. ഓരോ ജില്ലയിലും 80 സ്‌കൂളുകള്‍ ചേര്‍ത്തു ഒരു സാംപിള്‍ യൂനിറ്റ് ആയി കണക്കാക്കിയാണ് സര്‍വേ. ദേശീയതലത്തില്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 36 കേന്ദ്രങ്ങളിലാണ് സര്‍വേ നടക്കുക. ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാലയങ്ങളുടെ നിയന്ത്രണം ആര്‍.എം.എസ്.എക്കാണ്. വിദ്യാര്‍ഥികളുടെ സെക്കന്‍ഡറി തലത്തിലുള്ള അറിവുകള്‍ കണ്ടത്തി അതിനനുസരിച്ച് ദേശീയ വിദ്യാഭ്യാസ നയത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന കാതലായ പരിഷ്‌കരണങ്ങളുടെ മുന്നോടിയായാണ് സര്‍വേ.
ഇതിന്റെ ആദ്യ ഘട്ടം 2015ല്‍ പൂര്‍ത്തിയാക്കിയിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥികളെയാണ് ഇന്ന് നടക്കുന്ന രണ്ടാംഘട്ട സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും സര്‍വേ നടക്കും. ഓരോ ഹൈസ്‌കൂളിലെയും 45 കുട്ടികളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. ഇതിനായി ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒ.എം.ആര്‍ ടൈപ്പ് ചോദ്യങ്ങളാണ് തയാറാക്കിയിരിക്കുന്നത്. സര്‍വേ നടത്തിപ്പിനുള്ള പരിശീലനം കഴിഞ്ഞ ദിവസം ജില്ലാ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago